ബൈത്തു റഹ്മക്ക് ഗ്ലോബൽ KMCC ഒളവണ്ണ പഞ്ചായത്ത് വാട്സാപ്പ് കൂട്ടായ്മ സഹായ ധനം കൈമാറി
ഒളവണ്ണ: ഗ്ലോബൽ KMCC ഒളവണ്ണ വാട്സാപ്പ് കൂട്ടായ്മ, 19-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റയും അബുദാബി KMCC യും സംയുക്തമായി ഒളവണ്ണ കള്ളിക്കുന്നിൽ നിർമിക്കുന്ന ബൈത്തു റഹ്മക്ക് വേണ്ടിയുള്ള ധനസഹായം ദുബായ് KMCC നേതാവും സാമൂഹിക പ്രവർത്തകനുമായ അസീസ് ഒളവണ്ണയുടെയും ഒളവണ്ണ കമ്പിളിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ PM സൗദയുടെയും സാന്നിധ്യത്തിൽ ഗ്ലോബൽ KMCC ഒളവണ്ണ വാട്സാപ്പ് കൂട്ടായ്മ നേതാവ് മഅസൂം കോന്തനാരി മുസ്ലിം ലീഗ് കുന്നമംഗലം നിയോജക മണ്ഡലം സെക്രട്ടറിയും ബൈത്തുറഹ്മ ചെയർമാനുമായ C മരക്കാരുട്ടി സാഹിബിന് കൈമാറി
ഒളവണ്ണ മേഖല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി MPM ബഷീർ, സെക്രട്ടറി C ഹാസിഫ് വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റും ബൈത്തു റഹ്മ കൺവീനറുമായ വെള്ളരിക്ക മുസ്തഫ വാർഡ് ലീഗ് സെക്രട്ടറിമാരായ KT മുനീർ, P അബ്ദുൽ സലാം, TT അബ്ദുള്ള കോയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
