Peruvayal News

Peruvayal News

കേരള മീഡിയ അക്കാദമിയിൽ പി.ജി.ഡിപ്ലോമ : സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം


കേരള മീഡിയ അക്കാദമിയിൽ പി.ജി.ഡിപ്ലോമ : സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം



സംസ്ഥാന സര്‍ക്കാര്‍സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് നടക്കും.

കോഴ്സുകൾ 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ - ജേണലിസം & കമ്യൂണിക്കേഷന്‍
പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സ്. 
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ - പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് 
പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് കോഴ്സ് ഈ  മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്.  കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്, ടെലിവിഷന്‍, സോഷ്യല്‍  മീഡിയ, അഡ്വര്‍ടൈസിംഗ് എന്നിവയും ഉള്‍പ്പെടുന്നു. 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ - ടിവി ജേര്‍ണലിസം   
ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, കാമറ, എഡിറ്റിംഗ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേണലിസം.

കോഴ്സിന്റെ കാലാവധി :  ഒരുവര്‍ഷം 

യോഗ്യത: 
ഏതെങ്കിലും വിഷയത്തില്‍ ബിരുദം .
അവസാനവര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 
മേയ് 31ന് 35 വയസ് കവിയരുത്. 
പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് രണ്ടു വയസ് ഇളവുണ്ടായിരിക്കും, ഇവർക്ക്  ഫീസിളവും ലഭ്യമാകും 
പ്രവേശന രീതി 
ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് നടക്കും. 
ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥികളെ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.
അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന പരീക്ഷ നടത്തുക. 
പരീക്ഷാ സെന്ററുകളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം പരീക്ഷാര്‍ഥികളെ   മുന്‍കൂട്ടി അറിയിക്കും.
അപേക്ഷാ ഫീസ് 
പൊതു വിഭാഗം : 300 രൂപ 
പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി : 150 രൂപ
അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. 
ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 
പൂരിപ്പിച്ച അപേക്ഷാഫോറം 020 സെപ്റ്റംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. 
അപേക്ഷിക്കാനുള്ള അവസാന തിയ്യതി : സെപ്റ്റംബര്‍ 08
 
Important Links: 
Download Brochure 
Download Prospectus 
Download Application Form 

ഫോണ്‍: 0484 2422275, 0484 2422068. 
ഇ-മെയില്‍: keralamediaacademy.gov@gmail.com 
Website: www.keralamediaacademy.org


Don't Miss
© all rights reserved and made with by pkv24live