എയിംസിൽ 3,803 നഴ്‌സിംഗ് ഓഫീസർ ഒഴിവുകൾ
ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 3,803 നഴ്സിംഗ് ഓഫീസർ ഗ്രൂപ്പ് ബി തസ്തികകളിലേക്ക് നിയമനത്തിനുള്ള Nursing Officer Recruitment Common Eligibility Test (NORCET) - 2020 ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു.
2020 ഓഗസ്റ്റ് 18 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
എയിംസ് ന്യൂഡൽഹി - 597 പോസ്റ്റുകൾ
എയിംസ് ബതിന്ദ - 600 പോസ്റ്റുകൾ
എയിംസ് ദിയോഘർ - 150 പോസ്റ്റുകൾ
എയിംസ് ഗോരഖ്പൂർ - 100 പോസ്റ്റുകൾ
എയിംസ് ജോധ്പൂർ - 176 പോസ്റ്റുകൾ
എയിംസ് കല്യാണി - 600 പോസ്റ്റുകൾ
എയിംസ് മംഗലഗിരി - 140 പോസ്റ്റുകൾ
എയിംസ് നാഗ്പൂർ - 100 പോസ്റ്റുകൾ
എയിംസ് പട്ന - 200 പോസ്റ്റുകൾ
എയിംസ് റായ് ബറേലി - 594 പോസ്റ്റുകൾ
എയിംസ് റായ്പൂർ - 246 പോസ്റ്റുകൾ
എയിംസ് ഷികേശ് - 300 പോസ്റ്റുകൾ
പ്രധാന തീയതികൾ:
5 ഓഗസ്റ്റ് 2020 : ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭം
2020 ഓഗസ്റ്റ് 18: ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
01 സെപ്റ്റംബർ 2020: പരീക്ഷ തീയതി
യോഗ്യത:
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ബി എസ് സി (Hons) നഴ്‌സിംഗ്/ ബി എസ് സി നഴ്‌സിംഗ്. അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ബി എസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി എസ് സി. സ്റ്റേറ്റ്/ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷൻ.
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ.
കുറഞ്ഞത് അമ്പത് കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി:
18-30 വയസ്സിനിടയിൽ
സർക്കാർ മാനദണ്ഡമനുസരിച്ച് റിസർവ്ഡ് വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രായ ഇളവ്
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി അപേക്ഷകർ - 1500 രൂപ -
എസ്‌സി / എസ്ടി സ്ഥാനാർത്ഥികൾ / ഇഡബ്ല്യുഎസ് - 1200 രൂപ -
ഭിന്നശേഷിക്കാർ - ഫീസില്ല
എങ്ങനെ അപേക്ഷിക്കാം
2020 ഓഗസ്റ്റ് 05 മുതൽ 2020 ഓഗസ്റ്റ് 18 വരെ എയിംസ് വെബ് സൈറ്റ്ആയ www.aiimsexams.org വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
അവസാന തീയതി ആഗസ്റ്റ് 18.