Peruvayal News

Peruvayal News

ഡല്‍ഹി പൊലീസില്‍ 5846 കോണ്‍സ്റ്റബിള്‍ഡൽഹി പോലീസിലെ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം അപേക്ഷ ഓൺ‌ലൈൻ മോഡിലൂടെ 07-09-2020 വരെ അപേക്ഷിക്കാം .

ഡല്‍ഹി പൊലീസില്‍ 5846 കോണ്‍സ്റ്റബിള്‍

ഡൽഹി  പോലീസിലെ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)  തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം  അപേക്ഷ ഓൺ‌ലൈൻ മോഡിലൂടെ  07-09-2020 വരെ അപേക്ഷിക്കാം . 

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ ഒഴിവുകൾ 5846 
പുരുഷന്‍ 3433
വനിത 1944
വിമുക്തഭടരിലെ(കമാന്‍ഡ്) ഉള്‍പ്പെടെ എസ്സി, എസ്ടി (പുരുഷന്‍) 469 

       വിദ്യാഭ്യാസ യോഗ്യത: 

പ്ലസ്ടു പാസ്സായിരിക്കണം  
ഡല്‍ഹി പൊലീസില്‍ ജോലിചെയ്യുന്നവരുടെയും വിരമിച്ചവരുടെയും മരിച്ചവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാന്‍ പതിനൊന്നാം ക്ലാസ്സ് മതി. 
പുരുഷന്മാര്‍ സാധുവായ എല്‍എംവി(മോട്ടോര്‍ സൈക്കിള്‍/കാര്‍) ലൈസന്‍സ് കായികക്ഷമത ടെസ്റ്റിനകം നേടണം. ലേണര്‍ ലൈസന്‍സ് സ്വീകരിക്കില്ല. 
പുരുഷന്മാര്‍ക്ക് കുറഞ്ഞത് 170 സെ. മീറ്ററും സ്ത്രീകള്‍ക്ക് 157 സെ.മീറ്ററും ഉയരമുണ്ടാകണം.
പുരുഷന്മാര്‍ക്ക് 81 സെ.മീ. നെഞ്ചളവും(നാല് സെ.മീ വികസിപ്പിക്കാനാകണം
                പ്രായം

18 മുതൽ 25 വരെ 
2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്
അപേക്ഷകർ  02-07-1995 ന് മുമ്പും 01-07-2002 ന് മുമ്പും ജനിച്ചവരാകരുത് 
ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്ത കായികതാരങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
              തെരഞ്ഞെടുപ്പ് 

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരള-കര്‍ണാടക റീജണില്‍ കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
             അപേക്ഷാ ഫീസ് :  

പൊതു വിഭാഗം 100 രൂപ
സംവരണത്തിന് അർഹരായ വനിതാ സ്ഥാനാർത്ഥികളെയും പട്ടികജാതി (പട്ടികജാതി), പട്ടികവർഗ്ഗ (എസ്ടി), മുൻ സൈനികർ (ഇ എസ് എം) എന്നിവർക്കും ഫീസ് ഇല്ല 
ഓൺലൈൻ വഴിയോ  എസ്‌ബി‌ഐ ബ്രാഞ്ചുകളിൽ പണമായോ  ഫീസ് അടയ്ക്കാം.
          അപേക്ഷിക്കേണ്ട രീതി :

www.ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. 
          പ്രധാന തിയ്യതികൾ  : 

ഓൺലൈൻ അപേക്ഷ സമർപ്പണം : 01-08-2020 മുതൽ 07-09-2020 വരെ
07-09-2020 : ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
09-09-2020: ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി
14-09-2020: ചലാൻ മുഖേന പണമടയ്ക്കുന്നതിനുള്ള അവസാന തീയതി 
7-11-2020 മുതൽ 14-12-2020 വരെ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ
Don't Miss
© all rights reserved and made with by pkv24live