Peruvayal News

Peruvayal News

റേഡിയോളജി എന്താണ്? പ്ലസ്ടു കഴിഞ്ഞ് കേരളത്തിൽ പ്രവേശനത്തിനുവേണ്ട യോഗ്യത, പ്രവേശനം എങ്ങനെ - Ask to Expert


റേഡിയോളജി എന്താണ്? പ്ലസ്ടു കഴിഞ്ഞ് കേരളത്തിൽ പ്രവേശനത്തിനുവേണ്ട യോഗ്യത, പ്രവേശനം എങ്ങനെ - Ask to Expert

Q : പ്ലസ്ടു വിദ്യാർഥിയാണ്. റേഡിയോളജി എന്താണ്? പ്ലസ്ടു കഴിഞ്ഞ് കേരളത്തിൽ, ഈ മേഖലയിലെ കോഴ്സിലെ പ്രവേശനത്തിനുവേണ്ട യോഗ്യതയെന്താണ്? പ്രവേശനം എങ്ങനെ?
 


രോഗനിർണയത്തിനും ചികിത്സയ്ക്കും റേഡിയേഷൻ, മെഡിക്കൽ ഇമേജിങ് എന്നിവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഠനമേഖലയാണ് റേഡിയോളജി. എക്സ്റേ, അൾട്രാ സൗണ്ട്, മെഡിക്കൽ റസണൻസ് ഇമേജിങ് (എം.ആർ.ഐ.), കംപ്യൂട്ടഡ് ടോമോഗ്രഫി (സി.ടി.), ന്യൂക്ലിയാർ മെഡിസിൻ ഇമേജിങ് എന്നിവയൊക്കെ ഇതിനായുള്ള മാർഗങ്ങളാണ്.

പ്ലസ്ടു കഴിഞ്ഞവർക്ക് റേഡിയോളജിയിൽ ഡിപ്ലോമ (മൂന്നുവർഷം), ബി.എസ്‌സി. (നാലുവർഷം) പ്രോഗ്രാമുകൾ പഠിക്കാൻ കേരളത്തിൽ അവസരങ്ങളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കുംകൂടി 40 ശതമാനം മാർക്കുവാങ്ങി പ്ലസ്ടു/തത്തുല്യ കോഴ്സ് ജയിച്ചവർക്ക് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത : 
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നുവിഷയത്തിനുംകൂടി 50 ശതമാനം മാർക്കുവാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം.

യോഗ്യതാപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കെല്ലാംകൂടി ലഭിക്കുന്ന മാർക്ക് പരിഗണിച്ചാകും ഡിപ്ലോമ പ്രവേശനം. എന്നാൽ, യോഗ്യതാകോഴ്സിന്റെ രണ്ടാംവർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും ലഭിക്കുന്ന മാർക്ക് പ്രോസ്പക്ടസ് വ്യവസ്ഥകൾപ്രകാരം ഏകീകരിച്ചശേഷം മൂന്നിനുംകൂടി ലഭിക്കുന്ന ഏകീകരിച്ച മാർക്ക് പരിഗണിച്ചാണ് ബി.എസ്‌സി. പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

കേരളത്തിൽ ഡിപ്ലോമ/ഡിഗ്രി പ്രവേശനം പ്രത്യേകം പ്രവേശനപ്രക്രിയകളിൽക്കൂടി എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് നടത്തുന്നത്. 2020-ലെ പ്രവേശനവിവരങ്ങൾക്ക് https://lbscentre.in/ സന്ദർശിക്കുക

BSc കോഴ്സ് കോഴിക്കോട് ബേബി മെമ്മോറിയലിലും, കോട്ടയം SMEയിലും തലശേരി മലബാർ കാൻസർ സെൻ്ററിലുമുണ്ട്

Don't Miss
© all rights reserved and made with by pkv24live