Peruvayal News

Peruvayal News

കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർക്ക് മുക്കത്തിന്റെ ആദരംസഹായഹസ്തവുമായി ഒരു മുക്കത്തുകാരൻ


കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർക്ക് മുക്കത്തിന്റെ ആദരം
സഹായഹസ്തവുമായി  ഒരു  മുക്കത്തുകാരൻ
മുക്കം: യുവമാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെ  സോഷ്യൽ മീഡിയാ ക്യാമ്പയിനിംഗിന് മികച്ച പ്രതികരണം. ഇപ്പോഴിതാ സ്വജീവിതത്തിന്റെ സുരക്ഷയ്ക്കപ്പുറം അപകടമേഖലയിൽ വിറങ്ങലിച്ചു പോയ നിരവധിപേരെ മരണമുഖത്ത് നിന്ന് വേർപ്പെടുത്തിയ കരിപ്പൂരിലെ രക്ഷാ ഭടന്മാർക്കുള്ള  സഹായഹസ്തവുമായി  ഒരു  മുക്കത്തുകാരൻ രംഗത്തെത്തിയിരിക്കുന്നു.
 കരിപ്പൂർ വിമാനാപകടത്തിൽ രക്ഷകവേഷത്തിലെത്തി ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ പേർക്കും ഭക്ഷ്യധാന്യങ്ങൾ നൽകി മാതൃകയാവുകയാണ് മുണ്ടയിൽ നൗഫൽ എന്ന യുവാവ്.
    മുക്കത്തുകാർക്ക് എക്കാലത്തും  അഭിമാനിക്കാവുന്ന പ്രവർത്തനമാണ് ഇതുവഴി നടപ്പിലാവുന്നത്.
കൊറന്റൈനിൽ കഴിയുന്ന 110 പേർക്കാണ് ധാന്യ  കിറ്റ്  വിതരണം ചെയ്യുന്നത്.  കൊണ്ടോട്ടി നഗര സഭ കൗൺസിലർ എ പി അബ്ദുറഹ്മാൻ ഇവർക്കുള്ള കിറ്റ് ഏറ്റുവാങ്ങി. നൗഫലിന്റെ സുഹൃത് ജയൻ കൊണ്ടോട്ടിയും സലീമും മാണ്  വിതരണത്തിനുള്ള സൗകര്യം ഒരുക്കിയത്. 
ഈ സോഷ്യൽ മീഡിയാ ക്യാമ്പയിനിംഗ് ഏറ്റെടുത്ത് മാതൃകാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മാധ്യമ രംഗത്തെ നിറസാന്നിധ്യം റഫീഖ് തോട്ടുമുക്കത്തിനും ഏറെ അഭിമാനിയ്ക്കാം.
Don't Miss
© all rights reserved and made with by pkv24live