ചെലോൽ വെറുതെ പുറത്തിറങ്ങും ചെലോൽ ഇറങ്ങൂല ചെലോൽ പുറത്തിറങ്ങി സേവനം ചെയ്യും
കോവിഡ് കാലത്തു പോലീസിനും ആരോഗ്യ പ്രവർത്തകർക്കും തലവേദനയാണ് അശ്രദ്ധയോടെയുള്ള ജനങ്ങളുടെ സഞ്ചാരം .വെറുതെ കറങ്ങി നടന്നു മഹാമാരിയെ വിളിച്ചുവരുത്തുന്ന വക്താക്കൾക്ക് മാതൃകയാകുകയാണ് പെരുവയൽ പഞ്ചായത്തിലെ ഒരുപറ്റം യുവാക്കളുടെ പ്രവർത്തനങ്ങൾ .കോവിഡ് എന്ന മഹാമാരി നമ്മുടെ വീട്ടുപടിക്കൽ എത്തി നിൽക്കുന്ന സമയത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജാഗ്രതയോടെ പെരുവയൽ പഞ്ചായത്തും യുവാക്കളും ശ്രദ്ധേയമാവുകയാണ് .
പെരുവയൽ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കടകൾ , ക്വാറന്റൈന് പൂർത്തിയാക്കിയ താമസിക്കുന്ന വീടുകൾ തുടങ്ങിയവ പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗിന്റെ കീഴിൽ സന്നദ്ധ പ്രവർത്തകർ പ്രവത്തകർ അണുവിമുക്തമാക്കിയിരിക്കുന്നത് . വൈറ്റ് ഗാർഡ് പെരുവയൽ പഞ്ചായത്ത് ക്യാപ്റ്റൻ സൈഫുദ്ധീന്റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തികൾക് വൈറ്റ് ഗാർഡ് അംഗങ്ങൾ സേവനം ചെയ്യുന്നത് .
പഞ്ചായത്തിലെ സർക്കാർ ഓഫീസുകൾ ,ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കൽ , പഞ്ചായത്തിലെ FLTC ക്രമീകരണം ,കോവിഡ് ക്യാമ്പ് സേവനങ്ങൾ തുടങ്ങീ ഒട്ടനവധി പ്രവർത്തനങ്ങൾ ഇവരുടെ കീഴിൽ ചെയ്തു വരുന്നുണ്ട്.
