Peruvayal News

Peruvayal News

മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി റെസ്ക്യൂ ബോട്ടും ഉപകരണങ്ങളും നൽകി.


മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ്  കമ്മറ്റി റെസ്ക്യൂ ബോട്ടും ഉപകരണങ്ങളും നൽകി.

മാവൂർ .എം.കെ ഗ്രൂപ്പിന്റെ സഹായത്തോടെ മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി  പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി റെസ്ക്യൂ ബോട്ടും  ഉപകരണങ്ങളും നൽകി. തെങ്ങിലക്കടവിൽ  വെച്ച് നടന്ന ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡണ്ട് ടി സിദ്ധീഖ് ഇവ നാടിന് കൈമാറി. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ടി.അബ്ദുൽ അസീസ്, വി.എസ് രഞ്ജിത്ത്, കെ.എം അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ പി, ഇയാസ് അലി ഒ പി, നജാത്ത് പി.വി, മുസമ്മിൽ എൻ.കെ, ബിർഷാദ് പി, ഹബീബ് പി എന്നിവർ സംബന്ധിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ടി.സിദ്ധീഖി നോടപ്പം പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചു.
Don't Miss
© all rights reserved and made with by pkv24live