പഴമ്പള്ളിക്കടവ് പുനത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
മാവൂർ:മാവൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പഴമ്പള്ളിക്കടവ് പുനത്തിൽ റോഡ് കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ തന്നെ ഗതാഗതത്തിനായി തുറന്നു കൊടുത്തു. പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ പണി പൂർത്തിയാക്കിയത് .ഇതോടെ പ്രദേശവാസികളുടെ 45 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. തൊട്ടടുത്ത പുതിയോത്ത് പൂന്നോത്ത് റോഡും ഗതാഗതത്തിനായി തുറന്ന് കൊടുത്തു. റാഷിദ് പാറമ്മൽ, നാരായണൻ നമ്പീശൻ, മജീദ് പഴമ്പള്ളി, അയ്യൂബ് പി.എം, ആയിഷാബി, ലൈലാ മജീദ്, ഇബ്രാഹിം കെ .പി എന്നിവർ നേതൃത്വം നൽകി.
