Peruvayal News

Peruvayal News

ഞങ്ങൾ D.El.Ed വിദ്യാർഥികളാണ്. ഞങ്ങൾ ഇന്ന് ഇങ്ങനെ ഒരു സമൂഹ മാധ്യമ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കാരണം ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാണ്.


ഞങ്ങൾ D.El.Ed വിദ്യാർഥികളാണ്. ഞങ്ങൾ ഇന്ന് ഇങ്ങനെ ഒരു സമൂഹ മാധ്യമ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കാരണം ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള ഒരു കോഴ്സ് ആണ് ഞങ്ങളുടേത്. ഞങ്ങളുടെ രണ്ടാം സെമസ്റ്റർ നാലാം സെമസ്റ്റർ (അവസാന സെമസ്റ്റർ) പരീക്ഷകൾ ഇതുവരെ നടത്തിയിട്ടില്ല.പരീക്ഷ വൈകുന്നത് കാരണം ഞങ്ങൾ ഓരോരുത്തരും ആശങ്കയിൽ ആണ്. കാരണം 2020മാർച്ച്‌  മാസം അവസാനിക്കേണ്ട കോഴ്സ് ആണ് നിലവിലെ  സാഹചര്യത്തിൽ  അനിശ്ചിതമായി  നീണ്ടു പോകുന്നത്.  നാലാം സെമസ്റ്റർ പരീക്ഷകൾ നടത്താതിടത്തോളം മറ്റൊരു കോഴ്സിന് ചേരാനോ , D.El.Ed സർട്ടിഫിക്കേറ്റ് കിട്ടാത്തതിനാൽ അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കാനോ ഞങ്ങൾക്ക് കഴിയില്ല. വിവിധ കോളേജുകൾ പുതിയ അഡ്മിഷൻ തുടങ്ങിയിരിക്കുന്നു എന്നാൽ D El Ed പരീക്ഷ കഴിയാതെ പുതിയ കോഴ്സിന് ചേരാൻ പറ്റാത്ത സാഹചര്യത്തിൽ ഞങ്ങളുടെ ഒരു വർഷം നഷ്ട്ടപ്പെട്ടു പോകുമോ എന്നു ഞങ്ങൾ ഭയപ്പെടുന്നു. ഞങ്ങളുടെ ഈ ഒരു പ്രശ്നത്തിൽ യാതൊരു വിധ മാധ്യമ പിന്തുണയും ഇത് വരെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ  ഈ അവസ്ഥ  മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും മുന്നിൽ കൊണ്ടു വരാൻ ആണ് ഞങ്ങൾ ഇന്നീ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. അതുവഴി ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ആവും എന്ന് വിശ്വസിക്കുന്നു. ആയതിനാൽ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ഞങ്ങളുടെ ഈ പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമാകണം എന്നാണ് കേരളത്തിലെ  അധ്യാപക വിദ്യാർത്ഥികൾഒന്നടങ്കം  ആവശ്യപ്പെടുന്നത്.
Don't Miss
© all rights reserved and made with by pkv24live