GNM (ജനറൽ നഴ്സിംഗ്), ANM കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്സിങ്ങ് സ്കൂളുകളിൽ നടത്തുന്ന GNM (3വർഷം), ANM (JPHN) ( 2 വർഷം) കോഴ്സുകളിലേക്ക് അപേക്ഷാ സമർപ്പണം ആരംഭിച്ചു..
ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ, ANM കോഴ്സുകൾക്ക് അപേക്ഷിക്കാം ഓഫ് ലൈൻ മോഡിൽ അപേക്ഷാ സമർപ്പിക്കണം. dhs.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയ അപേക്ഷാ ഫോറം ഉപയോഗിച്ച് ഓഫ്‌ലൈനെയായി അപേക്ഷിക്കണം
സീറ്റുകൾ :
GNM ന് 14 ജില്ലകളിലായി 385 സീറ്റ് (20% ആൺകുട്ടികൾക്ക്)
JPHNന് 3 കേന്ദ്രങ്ങളിലായ് 100 സീറ്റുകൾ
യോഗ്യത :
GNM അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. (SC/STവിഭാഗത്തിന് പാസ് മാർക്ക് മതി)
JPHN ന് ഏതെങ്കിലും വിഷയത്തിൽ +2 പാസായിരിക്കണം.
പ്രായം:
അപേക്ഷകർ 2020 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 30 വയസ് കഴിയാത്തവരുമായിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി:
GNM : 27-08-2020
JPHN : 05-09-2020
ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കും
-
