NEET, JEE പരീക്ഷ: സ്വയം സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
നീറ്റ്, ജെ.ഇ.ഇ പരീക്ഷ: വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പരീക്ഷകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ
കോവിഡ് വ്യാപനത്തിെൻറ സഹാചര്യത്തിൽ നടക്കുന്ന മെഡിക്കൽ -എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്കുള്ള സുരക്ഷ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. സെപ്തംബർ ഒന്നു മുതൽ 13 വരെ നടക്കുന്ന NEET, JEE പരീക്ഷകൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
പ്രവേശന പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശം.
വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ശരീര താപനില ഉയർന്നവർക്ക് ഐസൊലേഷൻ മുറിയിലിരുന്ന് പരീക്ഷ എഴുതാൻ അനുവദിക്കും.
പരീക്ഷ ഹാളിൽ വിദ്യാർഥികൾ മാസ്കും ഗൗസും ധരിക്കണം.
പരീക്ഷ ഹാളിൻെറ തറയും ഭിത്തിയും സെൻററിെൻറ ഗെയ്‌റ്റ് അടക്കമുള്ളവ അണുനശീകരണം നടത്തണം.
വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ സാനിറ്റൈസർ സ്പ്രേ ചെയ്ത് അണുനാശീകരണം നടത്തണം.