കോഴിക്കോട്
ദിവസ വേതന ശുചീകരണ തൊഴിലാളികളെ പിരിച്ച് വിട്ടത് നന്ദികേട് -അഡ്വ. ടി സിദ്ധീഖ്
പത്ത് വർഷത്തിലേറെയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്ത് വന്നവരും കോവിഡ് 19 സമയത്ത് ജോലിചെയ്തവരുമായ ശുചീകരണ തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടത് നന്ദികേടാണെന്നും ഇത് പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ധീഖ് പറഞ്ഞു. കേരള ഗവ എച്ച് ഡി എസ് സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) മെഡിക്കൽ കോളേജിന് മുൻപിൽ തിരുവോണദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായുള്ള അടുപ്പ് കൂട്ടി കഞ്ഞി വെക്കൽ പ്രതിഷേധസമരംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം കെ രാഘവൻ എം.പി.സമരപ്പന്തലിലെത്തി ഐഖ്യദാർഡ്യംപ്രഖ്യാപിച്ചു. മെഡിക്കൽ കോളേജിന് വേണ്ടി കാലങ്ങളായി അക്ഷീണം പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ തിരുവോണ നാളിൽ പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞ അധികൃതർ മാപ്പ് പറയണഞ്ഞ് ഇവരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോലി നിഷേധിച്ചപ്പോൾ സമരം ചെയ്തു എന്നതിനാൽ ഇവരെ തിരിച്ചെടുക്കില്ലെന്ന വാശിയിൽ നിന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് പിന്മാറേണ്ടി വരുമെന്ന് അധ്യക്ഷൻ ദിനേശ് പെരുമണ്ണ മുന്നറിയിപ്പ് നൽകി. സമരസമിതി വൈസ് ചെയർമാൻ പി ടി ജനാർദ്ദനൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം ടി സേതുമാധവൻ ,വിബീഷ് കമ്മനക്കണ്ടി, കെ സി പ്രവീൺ, പി ടി സന്തോഷ് കുമാർ, കെ വിജയ നിർമല, കെ മിനിത,പി ബാലൻ, ടി ബിജു,കെ സുബിത
തുടങ്ങിയവർ സംസാരിച്ചു.