എന്റെ Quarintine ഓർമകൾ.
ഷംസുദ്ദീൻ ഈ കെ
ANAESTHESIA TECHNICIAN
KMCT, CVTS
21st ആഗസ്റ്റ് CVTS ഡിപ്പാർട്ട്‌മെന്റ് പെട്ടന്ന് ശ്വാസം നിലച്ചപോലെ, ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നു, എന്തൊക്കയോ പിറു പിറുകുന്നു സർജറി തുടങ്ങിയ സമയമായതിനാൽ അതിനൊന്നും അധികം ചെവികൊള്ളാൻ സമയം കിട്ടിയില്ല. സമയം കുറച്ചുകൂടെ മുമ്പോട്ട് പോയി ആ വാർത്ത എന്റെ ചെവിയിൽ എത്തി 'ഡിപ്പാർട്ട്‌മെന്റ് ൽ ഒരാൾക്ക് Covid-19 പോസിറ്റീവ് ആയിരിക്കുന്നു ... വെപ്രാളവും മുഖദയും ഒരുമുഖത് നിന്നു മറ്റു മുഖങ്ങളിലേക്ക് നീങ്ങുന്നദ് കാണുന്നു പെട്ടന്ന് അത് ചിന്തിച്ചു , ഒരു ജീവൻ ഞങ്ങളുടെ മുമ്പിൽ കിടക്കുന്നു അത് രക്ഷപെടുതീയിട്ട് ബാക്കി ടെൻഷൻ മതി എന്നു എല്ലാവരും ചിന്തിച്ചു, എല്ലാവരും ഒറ്റ മനസ്സോടെ അതിനുവേണ്ടി ഒരുങ്ങി, രോഗിയെ സുരക്ഷിതമാക്കാൻ വേണ്ടതെല്ലാം ചെയ്തു, തുടങ്ങി വെച്ച സർജറി വിജയകരമായി പൂർത്തീകരിച്ചു. അതിനിടയിൽ പലപ്പോഴായി ഓരോരുത്തരും covid ടെസ്റ്റിന് വിധേയരായി, എന്തു വിലകൊടുത്തും രോഗിയെ covid ൽ നിന്നും രക്ഷിക്കാൻ ICU റെഡി ആയി, PPE കിറ്റ് ധരിച്ചു തമ്മിൽ മനസ്സിലാകാത്ത രൂപങ്ങൾ ആദ്യമായി ഡിപ്പാർട്ട്‌മെന്റ് ൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിത്തുടങ്ങി.......
സമയം കടന്നു പോയി, എന്റെ കുടംബത്തിലേക്ക് ചിന്തകൾ കടന്നു, വീട്ടിൽ എന്റെ എല്ലാമായ എട്ട് മാസം ഗർഭിണി ആയ എന്റെ ഭാര്യ, നാലു വയസ്സുള്ള എന്റെ മോൻ.... എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു, എല്ലാം ദൈവത്തിന്റെ വിധി എന്നു മനസ്സിൽ ഉറപ്പിച്ചു സമാധാനിച്ചു, എന്തായാലും വീട്ടിലേക്ക് പോകുന്നില്ല എന്നു തീരുമാനിച്ചു, പ്രൈമറി കോണ്ടക്ട ആയതിനാൽ അധികം താമസിക്കാതെ ക്വാറിൻഡിന് സെന്ററിലേക്ക് മാറാൻ റിസൽട്ട് കാത്തിരിക്കേണ്ടന്നു തീരുമാനിച്ചു. അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുത്തു,
അങ്ങനെ സമയം ഒരുപാട് കടന്നുപോയിരുന്നു, പോസിറ്റീവ് നെഗറ്റീവ് എന്നിങ്ങനെ പല റിസൽട്ടഉകൾ വന്നു കൊണ്ടിരുന്നു,
ക്വാറിന്റിന് സെന്ററിലേക്ക് പതുക്കെ നീങ്ങി,
30 ഓളം പേര്, അതിൽ 12 പോസിറ്റീവ്, സങ്കടകരമായ ആ വാർത്ത മനസ്സിനെ വല്ലാതെ തളർത്തി, സമയമെടുത്താണെങ്കിലും മനസ്സിനെ ബലപ്പെടുത്തി, പതറാതെ സധൈര്യം മുന്നോട്ട് നീങ്ങി.......
പിന്നീട് സംഭവിച്ചത് അത്ഭുതത്തോടെ അല്ലാതെ നോക്കി കാണാൻ പറ്റിയില്ല KMCT ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഞങ്ങളെ കൂടെ നിർത്തി , ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യുന്നു , സൗകര്യമുള്ള റൂമുകൾ തുടങ്ങി ഞങ്ങൾക്ക് വേണ്ടതെല്ലാം എന്നു പറഞ്ഞാൽ തോർത്ത്, സോപ്പ്, പേസ്റ്റ്, ബ്രെഷ്, ഹയർ ഓയിൽ, ബെഡ്ഷീറ്റ്, ചായ ഉണ്ടാക്കാൻ വേണ്ടത, ചൂടുവെള്ളം ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങൾ, ബക്കറ്റ്, കോപ്പ, കഴിക്കാനുള്ള ഫുഡ്, ബിസ്ക്കറ്റ്, ബ്രഡ്, തുടങ്ങി പലതും നിമിഷ നേരം കൊണ്ട് ഞങ്ങളുടെ മുമ്പിൽ എത്തിച്ചു. തീർത്തും കണ്ണുകൾ നിറയുന്ന കാഴ്ചകൾ ആയിരുന്നു ഒറ്റക്കിരിക്കാൻ പോകുന്ന എനിക്ക് സമ്മാനിച്ചത്. KMCT അവരുടെ സ്റ്റാഫിനെ ഉത്തരവാദിത്തതോടെ കാര്യങ്ങൾ ചെയ്യുന്നു, സ്ഥാനമാനങ്ങൾ അതിനു അവിടെ തടസ്സമാകുന്നില്ലയിരുന്നു, ഊണും ഉറക്കവും കളഞ്ഞു ഞങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രയത്നിക്കുന്നത് കണ്ട് അത്ഭുതത്തോടെ നോക്കി....
Ramees Sir, Roopesh Sir and team, Sreeja madam, Reena madam, PROs, തുടങ്ങി എല്ലാവരും ഞങ്ങളെ ഒപ്പം നിർത്തി, covid എന്നു പറഞ്ഞു ആരും ഞങ്ങളെ മാറ്റി നിർത്തിയില്ല...
KMCT ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിൽ, KMCT യിലെ ഒരു സ്റ്റാഫായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു, ഈ കൊറോണ ക്വാറിന്റിനെ കാലം.....
ഇതെഴുതുമ്പോൾ ദിവസങ്ങൾ കടന്നു പോയിരിക്കുന്നു.... ഒറ്റയ്ക്ക് ഒത്തിരി ദിവസങ്ങൾ പിന്നിട്ടു, ഇതിനിടയിൽ എല്ലാവരും കൊറോണ മുക്തരായി എന്ന സന്തോഷ വാർത്തകൾ വന്നു...
അങ്ങനെ ഇത്തവണ covid19 ൽ നിന്നും ഞങ്ങൾ കഷ്ഠിച് രക്ഷപ്പെട്ടു.... ഓർക്കുന്നു കൂടെ നിന്നവരെ, കൂടെ നിർത്തിയവരെ, മാനസികമായ സപ്പോര്ടുകൾ തന്നവരെ.... ഡിപ്പാർട്ട്‌മെന്റിന്റെ ഞങ്ങളുടെ ബാക്കി ജോലികൾ ചെയ്യാൻ മുന്കയ്യെടുത്ത ക്രോഡീകരിച്ച Sumi, കാർഡിലൊളജി PRO Aleena ഇത്രേം അതികം ആളുകൾ മറിനിൽക്കേണ്ടി വന്നിട്ടും ഒരുകുറവും വരുത്താതെ ICU രോഗികളെ പരിചരിച്ച ഞങ്ങളുടെ ICU സ്റ്റാഫ്,
എല്ലാത്തിലും ഉപരി എന്റെ പ്രിയ പത്നി, എന്റെ മോൻ ഇത്രയും ദിവസം ഞാനില്ലാതെ ഒറ്റക്ക് നിന്ന അവർക്ക് വേണ്ടി എല്ലാം ചെയ്ത കൊടുത്ത എന്റെ ഫ്രണ്ട്‌സ്, മറ്റു പലരീതികളിലും സഹായിച്ച എല്ലാവരെയും ഓർക്കുന്നു....
ഒരിക്കൽ കൂടി ഒരായിരം നന്ദി KMCT മാനേജ്‌മെന്റ്, അഡ്മിനിസ്ട്രേഷൻ ഡിപാർട്മെന്റ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപാർട്മെന്റ്, ഞങ്ങളെ പരിചരിച്ച ഡോക്ടർസ്, നഴ്സസ്, മറ്റു പാരാമെഡിക്കൽ സ്റ്റാഫ്‌സ്, നഴ്സിങ് ഡിപാർട്മെന്റ്, ഹോഉസ്‌കീപ്പിങ് തുടങ്ങി ഞങ്ങളെ പേടിച്ച മാറിനില്കാതെ ഞങ്ങൾക്ക് വേണ്ടി നിന്ന എല്ലാവരെയും ഒരിക്കൽ കൂടി ഓർക്കുന്നു,
ഇന്ന് 31/08/2020 ഞാൻ വീട്ടിലേക്ക് മടങ്ങുന്നു, 6days KMCT FLCTC യിലും, കുറച് ദിവസം പുറത്തും മാറിനിന്നതിനു ശേഷം സ്വന്തം വീട്ടിലേക്ക്.......