ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേക്ക് (ജെ.എന്‍.യു) എം.ബി.എ, എംഫില്‍, പി.എച്ച്ഡി എന്നീ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം.
സമയക്രമം
സെപ്റ്റംബര്‍ 21 ന് രാവിലെ 11.50 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയിലെ തിരുത്തലുകള്‍ വരുത്താന്‍ സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയും സമയമുണ്ടാകും.
ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പട്ടിക ഒക്ടോബര്‍ 9 ന് പ്രസിദ്ധീകരിക്കും.
ഒക്ടോബര്‍ 12ന് ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ നടക്കും.
ഒക്ടോബര്‍ 29 ന് ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.