Peruvayal News

Peruvayal News

പെരുവയൽ-പെരുമണ്ണ-ഒളവണ്ണ പഞ്ചായത്തുകളിലെ പ്രാദേശിക ദൃശ്യ- ഓൺലൈൻ-മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്സ് ക്ലബ്ബിൻ്റെ ഉൽഘാടനം കുന്ദമംഗലം എം.എൽ.എ. പി.ടി.എ.റഹീം നിൽവ്വഹിച്ചു

പ്രസ്സ് ക്ലബ്ബ് നാടിന് സമർപ്പിച്ചു.
പെരുമണ്ണ: പെരുവയൽ-പെരുമണ്ണ-ഒളവണ്ണ പഞ്ചായത്തുകളിലെ പ്രാദേശിക ദൃശ്യ- ഓൺലൈൻ-മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്സ് ക്ലബ്ബിൻ്റെ ഉൽഘാടനം കുന്ദമംഗലം എം.എൽ.എ. പി.ടി.എ.റഹീം നിൽവ്വഹിച്ചു.

പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.ആർ.ജൂബീഷ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ വെള്ളായിക്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

 വൈസ് പ്രസിഡണ്ട് വി.പി.കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ.ഡി ഡപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി  അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണം ട്രഷറർ ടി.വി.മാധവന് നൽകി ഉൽഘാടനം നിർവ്വഹിച്ചു. 

പെരുമണ്ണ, ഒളവണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.അജിത, കെ.തങ്കമണി, വൈ.വി.ശാന്ത, പി.കെ.പ്രേമനാഥ്, പി.കെ.ഫിറോസ്, ദിനേശ് പെരുമണ്ണ, ഹരിദാസ് പൊക്കിക്കാരി, ചൂലൂർ നാരായണൻ, സി.അബ്ദുൽ സലീം, കെ.ചന്ദ്രൻ, കെ.ഇ.ഫസൽ, ഇ.വിശ്വനാഥൻ, വി.പി.ശ്യാംകുമാർ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി.അബദുൽ ലത്തീഫ് സ്വാഗതവും മുഹമ്മദ് കോയകയലം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live