പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻ്ററിയിൽ സൗരോർജ്ജ പദ്ധതിക്ക് തുടക്കമായി
മാവൂർ : പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രധാന സ്കൂളായ ഗവ: ഇ.എം.എസ് .ഹയർ സെക്കൻ്റെറി സ്കൂളിലും സൗരോർജ്ജ പദ്ധതി നിലവിൽ വന്നു.10 കിലോവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉല്പാദിപ്പിക്കപ്പെടുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
സ്കൂളിൻ്റെ ചുറ്റുമതിൽ, പ്രധാന റോഡിൽ നിന്നും സ്കൂളുവരെയുള്ള ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനവും വേദിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.ഉഷ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് പെരുമൺ പുറ, മുതുമന നളിനി, ഹെഡ്മാസ്റ്റർ കെ.കെ.മധുകുമാർ, പ്രിൻസിപ്പൽ കെ.സുഗതകുമാരി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് മല്ലിശ്ശേരി രാമകൃഷ്ണൻ സ്വാഗതവും സീനിയർ അധ്യാപകൻ രാജേഷ് നന്ദിയും പറഞ്ഞു.