ബി.ജെ.പി പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ
കൊറോണയ്ക്കെതിരെയുള്ള അനാസ്ഥ ബി.ജെ.പി
പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രക്ഷോപത്തിലേക്ക്.
കുറ്റിക്കാട്ടൂർ അങ്ങാടിയിൽ മത്സ്യ മാർക്കറ്റിൽ കൊറോണ ബാധിച്ച് ഒരു വ്യാപാരി മരിക്കുകയും, അയാളുടെ ഷെയറുകാരനായ മറ്റൊരാൾ രോഗം ബാധിച്ച് ഹോസ്പിറ്റലിലുമാണ്.ഈ അവസ്ഥയിലും മത്സ്യ മാർക്കറ്റ് അടക്കുവാനോ, ഇതിനെതിരെ നടപടിയെടുക്കുവാനോ അധികൃതരോ, ആരോഗ്യ പ്രവർത്തകരോ തയ്യാറാവുന്നില്ല. ഒരു പാട് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗോശാലിക്കുന്ന് മേഖലയിൽ കണ്ടയ്മെൻറ് സോണിലെ ആളുകൾ വന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വ്യാപാരം നടത്തുന്നതും ദയനീയ കാഴ്ചയാണ്. രോഗവ്യാപനം തടയുന്നതിനു വേണ്ടി പഞ്ചായത്ത് അധികൃതരോ ,ആരോഗ്യ പ്രവർത്തകരോ തയ്യാറാവുന്നില്ല. വോട്ട് ബാങ്കിൽ കണ്ണുനട്ട് വലതുപക്ഷവും, ഇടതുപക്ഷവും ഇതെല്ലാം കണ്ട് കണ്ണടയ്ക്കുകയാണ്.
ഇതിനെതിരെയാണ് 14-9 -2020 ന് ബി.ജെ.പി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് ബഹു: നിത്യാനന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: രാജീവ്.സി.കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം .കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: വിപിൻ കെ.ടി, മണ്ഡലം സെക്രട്ടറി ശ്രീ: ബിജു കല്ലട, എന്നിവർ ആശംസകളർപ്പിച്ചു. Sc മോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ: ബിവിൻ, മണ്ഡലം കമ്മറ്റിയംഗം ശ്രീ: രാധാകൃഷ്ണൻ പേങ്കാട്ടിൽ, പഞ്ചായത്ത് വൈ: പ്രസിഡണ്ടുമാരായ ശ്രീ:കെ.ടി ബാബുരാജ്, പ്രേമരാജൻ ഇ .എം, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി ദീപേഷ്, ബൂത്ത്പ്രസിഡണ്ടുമാരായ ശ്രീ:രാധാകൃഷ്ണൻ കോടിപറമ്പത്ത്, പ്രദീപ് കരിപ്പാൽ എന്നിവർ പങ്കെടുത്തു.