Peruvayal News

Peruvayal News

എസ് എസ് എഫ് പെരുമണ്ണ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.263 പോയിന്റ് നേടി വള്ളിക്കുന്ന് യൂണിറ്റ് ജേതാക്കളായി.


എസ് എസ് എഫ് പെരുമണ്ണ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു 


പെരുമണ്ണ : മൂന്ന് ദിവസമായി ഓൺ ലൈനിലൂടെ നടന്നു വന്ന പെരുമണ്ണ സെക്ടർ എസ് എസ് എഫ്  സാഹിത്യോത്സവിന് സമാപനം. 
50 ഇനം വിഷയങ്ങളിലായി  ഒമ്പത് യൂണിറ്റുകളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ  മാറ്റുരച്ച പരിപാടിയിൽ 263 പോയിന്റ് നേടി വള്ളിക്കുന്ന് യൂണിറ്റ്  ജേതാക്കളായി. 
256 പോയിന്റ് നേടി വെള്ളായിക്കോട് യൂണിറ്റ്  രണ്ടാം സ്ഥാനവും 152 പോയിന്റ് നേടി പെരുമണ്ണ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
സമാപന സമ്മേളനം സെക്ടർ പ്രസിഡന്റ് അബൂബക്കർ മുഈനിയുടെ        അധ്യക്ഷതയിൽ  എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി  ഉത്ഖാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂർ,  കുന്ദമംഗലം ഡിവിഷൻ സെക്രട്ടറി ഷുഹൈബ് അദനി കാരന്തൂർ, സെക്രട്ടറി ജൈസൽ പെരുമണ്ണ തുടങ്ങിയവർ  പ്രസംഗിച്ചു. 
വിജയികൾക്കുള്ള ട്രോഫികൾ സയ്യിദ് ത്വാഹാ സഖാഫി , സയ്യിദ് സാദിഖ് തങ്ങൾ വിതരണം ചെയ്തു. 
കെ ടി ഇസ്മായിൽ സഖാഫി , സയ്യിദ് അലവി ജീലാനി , ഡിവിഷൻ പ്രസിഡന്റ്  സയ്യിദ് ജാബിർ അലി  സഖാഫി ,  ബഷീർ വെള്ളായിക്കോട് , അബ്ദുൽ ബാരി സഖാഫി , തുടങ്ങിയവർ ആശംസകൾ നേർന്നു. 
ബിഷർ പാറക്കണ്ടം  സ്വാഗതവും  അസ്‌ലം ഫാളിലി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live