Peruvayal News

Peruvayal News

കൂട്ടുകാരും അധ്യാപകരും നാട്ടുകാരും കൈകോർത്തു ദേവികക്കൊരു സ്‌നേഹവീട്

കൂട്ടുകാരും അധ്യാപകരും നാട്ടുകാരും കൈകോർത്തു ദേവികക്കൊരു സ്‌നേഹവീട്
പെരുവയൽ : സെൻറ് സേവ്യേഴ്‌സിലെ ഏഴാം ക്ലാസ്സുകാരി ദേവികയുടെ ഉള്ളിൽ എന്നും സങ്കടക്കണ്ണീരായിരുന്നു. കഴിഞ്ഞ പ്രളയം അവളുടെ വീട് തകർത്തുകളഞ്ഞു .അതിലേറെ അവളുടെ കുഞ്ഞുമനസ്സിൽ സങ്കടത്തീ കോരിയിട്ടത് അച്ഛൻറെ അപ്രതീക്ഷിത മരണമായിരുന്നു .അതോടെ ദേവികയുടെ അമ്മയും ഏട്ടനും തീരാദുഖത്തിന്റെ ഇരുട്ടിലായി .അനാഥത്തിന്റെ നിസ്സഹായതയിലേക്ക് ഒരു വെളിച്ചത്തിരിയായി ഒരു ദിവസം ഹെഡ് മാസ്റ്ററും അധ്യാപകരും അവളുടെ  വീട്ടിലെത്തി. പ്രളയാനന്തരം തന്റെ കുഞ്ഞുങ്ങളുടെ പ്രയാസങ്ങൾ അന്വേഷിച്ചെത്തിയതായിരുന്നു അധ്യാപകർ  .പ്രളയം താറുമാറാക്കിയ ദേവികയുടെ വീടുകണ്ടുമടങ്ങുമ്പോൾ അവർ  ഒരുറച്ച തീരുമാനമായി മാറി . തങ്ങളുടെ  പ്രിയപ്പെട്ട വിദ്യാർത്ഥിനിക്ക് സുരക്ഷിതമായി ഒന്നുറങ്ങാൻ ഒരു വീടുണ്ടാവണം .അവളുടെ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും  സുമനസ്സുകളായ നാട്ടുകാരും പിന്നെ         പി ടി എ യുടെ ഉറച്ച പിന്തുണയും കൂടിയായപ്പോൾ ഒരു വീടുയർന്നു .പെരുവയൽ സെൻറ് .സേവ്യേഴ്‌സ് അറിവുമാത്രമല്ല സ്നേഹസ്വാന്തനം കൂടിയായി . ദേവികയുടെ മുഖത്ത്‌ പുഞ്ചിരി വിടർന്നു തന്റെ കൂട്ടുകാരികളുടേതുപോലെ ഇപ്പോൾ ദേവികയ്ക്കും ഒരു വീടുണ്ട് .തന്റെ ഹെഡ്മാസ്റ്ററുടെ കരുതലായി..,പ്രിയ അധ്യാപകരുടെ വാത്സല്യമായി.. ,നാട്ടുകാരുടെ നന്മയായി.. ,സഹപാഠികളുടെ സ്‌നേഹസുഗന്ധമായി ഒരു വീട് .
2019-2020 അധ്യയന വർഷത്തെ 'സഹപാഠിക്കൊരു സ്‌നേഹവീട് 'പദ്ധതിയുടെ താക്കോൽദാനകർമ്മം  കോഴിക്കോട് രൂപത കോർപ്പറേറ്റ് മാനേജർ മോൺ .ജെൻസൻ പുത്തൻവീട്ടിൽ നിർവഹിച്ചു .

റവ .ഫാ ജെയ്‌സൺ കളത്തിപറമ്പിൽ (മാനേജർ) ,ശ്രീമതി .സുബിത തൊട്ടാഞ്ചേരി (വാർഡ് മെമ്പർ ) ,ശ്രീ .റിച്ചാർഡ് ജെയ്‌സൺ (പ്രധാനാധ്യാപകൻ ), ശ്രീ.വിനോദ് എളവന  (പി ടി എ പ്രസിഡന്റ് ), ) ശ്രീ. രവികുമാർ പനോളി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )  ശ്രീ .അനൂപ് പി ജി (പി ടി എ വൈസ്  പ്രസിഡന്റ് )  ,ശ്രീ.ഉനൈസ്  , ശ്രീ .സലിം കരിമ്പാല ,ശ്രീമതി .ആശ പാസ്കൽ (സ്റ്റാഫ് സെക്രട്ടറി ), അധ്യാപകർ ,പി ടി എ,എം പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live