Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്തിൽ ഏഴ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു


പെരുവയൽ പഞ്ചായത്തിൽ ഏഴ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു 
പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഭരണാനുമതി ലഭിച്ച ഏഴ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കിയ ആറ് റോഡുകളുടെയും തീരദേശ റോഡ് പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതി നൽകിയ ഒരു റോഡിന്റെയും ഉൾപ്പെടെ 1.21 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് തുടക്കംകുറിച്ചത്. 
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കല്ലേരി തോട്ടുമുക്ക് അംഗനവാടി റോഡ് (10 ലക്ഷം), കളത്തിങ്ങൽമുക്ക് കല്ലിടുമ്പിൽതാഴം റോഡ് (10 ലക്ഷം), കീഴ്മാട് ഉമ്മളത്തൂർ റോഡ് (12 ലക്ഷം), കല്ലേരി പൂവ്വാട്ടുതാഴം റോഡ് (10 ലക്ഷം), കൊളക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനക്കോട് റോഡ് (10 ലക്ഷം), പരിയങ്ങാട്തടായി പന്നിക്കുഴി കൊണാറമ്പ് റോഡ് (10 ലക്ഷം) എന്നീ റോഡുകളുടെയും സംസ്ഥാന സർക്കാരിന്റെ തീരദേശ റോഡ് പദ്ധതിയിൽ അനുവദിച്ച കീഴ്മാട് കടത്തിൽപുറം റോഡിന്റെയും (58.6 ലക്ഷം) പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ പെരുവയൽ ഗ്രാമപഞ്ചായത്തിലെ 
കല്ലടമീത്തൽ  പുതുക്കണ്ടിപോയിൽ  റോഡ്, ആലിൻചുവട്  പുളിയിരിക്കുംകണ്ടി  റോഡ്, പള്ളിത്താഴം  ചാലിയാർ   റോഡ്, പുതുക്കുടിമുക്ക്  കല്ലിടുമ്പിൽതാഴം റോഡ്, ശാന്തിച്ചിറ  മുണ്ടോട്ടുവയൽ  കുരിക്കത്തൂർ  റോഡ്
എന്നിവയുടെ പ്രവൃത്തികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. 
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.മനോഹരൻ, കെ.പി സഫിയ, സുസ്മിത വിത്താരത്ത്, എ.എം ആഷിഖ്, ടി.പി മാധവൻ, കെ. കൃഷ്ണൻകുട്ടി, വി. ശശിധരൻ, പി. അനിത, എം.ടി മാമുക്കോയ, എം.വേണു, കെ. സത്യചന്ദ്രൻ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live