Peruvayal News

Peruvayal News

കണ്ടെയിൻമെൻ്റ് സോൺ നിശ്ചയിക്കുന്നതിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന സമീപനം ആശയക്കുഴപ്പമുണ്ടാക്കുന്നതായി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി. ശാന്ത ആരോപിച്ചു

കണ്ടെയിൻമെൻ്റ് സോൺ നിശ്ചയിച്ച നടപടി വിചിത്രം : വൈ.വി. ശാന്ത

10/09/2020

 

കണ്ടെയിൻമെൻ്റ് സോൺ നിശ്ചയിക്കുന്നതിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന സമീപനം ആശയക്കുഴപ്പമുണ്ടാക്കുന്നതായി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി. ശാന്ത ആരോപിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി നിശ്ചയിച്ച നടപടി വിചിത്രമാണ്. വാർഡ് 5 ൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി  ബാംഗ്ലൂരിൽ നിന്നും എത്തി നാട്ടിലേക്ക് വരാതെ നേരെ ആശുപത്രിയിൽ പോയി പരിശോധന നടത്തി ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് മാറിയിട്ടുള്ളതാണ്. വാർഡിൽ ആരുമായും സമ്പർക്കമില്ല. ഇക്കാര്യം വ്യക്തമാക്കിയും വാർഡിനെ  സോണാക്കരുത് എന്ന് ആവശ്യപ്പെട്ടും എട്ടാം തിയ്യതി തന്നെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടർക്ക് മെയിൽ അയച്ചിട്ടുള്ളതാണ്. ആറാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ മാവൂരിലാണുള്ളത്. ഇവർക്കും ഇവിടെ സമ്പർക്കമില്ല. എന്നാൽ പഞ്ചായത്തുമായോ ആരോഗ്യ വിഭാഗവുമായോ പോലീസുമായോ ആലോചിക്കാതെയാണ് വാർഡുകളെ കണ്ടെയിൻമെൻ്റ് സോണുകളാക്കി മാറ്റിയത്. കലക്ട്രേറ്റിലെ ജീവനക്കാർ വരുത്തുന്ന ഇത്തരം വീഴ്ചകൾ വലിയ ആശയക്കുഴപ്പത്തിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതിനും കാരണമാകും. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതായും കണ്ടെയിൻമെൻ്റ് സോൺ ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും പ്രസിഡണ്ട് അറിയിച്ചു.

Don't Miss
© all rights reserved and made with by pkv24live