Peruvayal News

Peruvayal News

രാമനാട്ടുകര നഗരസഭയുടെ 2021-22 വാർഷിക പദ്ധതി വികസന സെമിനാർ കെഹിൽസ് ഓഡിറ്റാറിയത്തിൽ എം.പി. എം.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു

വിഷരഹിതമായ കാർഷിക ഉൽപാദനത്തിന്ന് പ്രഥമ പരിഗണ നൽകണം .
ആധുനികവൽക്കരണത്തനം നഗരാസൂത്രണത്തിനും
 ഭവനപദ്ധതികൾക്കും മുൻതൂക്കം നല്കുന്ന 2021-22 വാർഷിക പദ്ധതി 

രാമനാട്ടുകര: 
രാമനാട്ടുകര
നഗരസഭയുടെ
 2021-22 വാർഷിക പദ്ധതി വികസന സെമിനാർ കെ
ഹിൽസ് ഓഡിറ്റാറിയത്തിൽ എം.പി. എം.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു
നാടിന്റെ ആരാഗ്യത്തിന് വിഷ രഹിതമായ കാർഷിക ഉല്പാദനം തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
 പ്രഥമ പരിഗണന വേണ്ട വിഷയമാണന്നും ജനങ്ങളുടെ
 അ
ടിസ്ഥാന
സൗകര്യ വികസനത്തിന് പാർപ്പിടം, കുടിവെള്ളം എന്നിവക്കും പരിഗണന
നല്കേണ്ടതുണ്ടെന്നും .എം.പി. അഭിപ്രായപ്പെട്ടു. 
 നഗരസഭാധ്യക്ഷ
 ബുഷ്റ റഫീഖ് അധ്യക്ഷയായി . എല്ലാ വിഭാഗം ജനങ്ങളൂടെയും ഒത്താരുമിച്ച്
വികസനം സാധ്യമാക്കുന്നതിന് നഗരസഭ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും
അതിന്റെ വിജയത്തിന് എല്ലാവരുടെ
യും സഹകരണം ആവശ്യമാണെന്നും നഗരസഭാ
ധ്യക്ഷ അറിയിച്ചു. 8,64,98,000 രൂപ അട
ങ്കലുള്ള വാർഷിക പദ്ധതിയിൽ നഗരസഭയുടെ
ഡിജിറ്റലൈസേഷൻ പ്രവൃത്തിക്ക് പ്രാരംഭ ഘട്ടമെന്ന നിലയിൽ 10 ലക്ഷം രൂപ
വകയിരുത്തി. നഗരാസൂത്രണത്തിന് പ്രാമുഖ്യം നല്കുന്നതിലേക്കായി പുതിയ നഗരസഭ
മാർക്കറ്റ് കം ഷാപ്പിംഗ് കാംപ്ലക്സ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവൃത്തിക്കായി 5 ലക്ഷം
രൂപ വകയിരുത്തിയ പദ്ധതി ഭവന നിർമ്മാണത്തിന് ജനറൽ വിഭാഗത്തിന് 50 ലക്ഷം
രൂപയും പട്ടികജാതി വിഭാഗത്തിന് 45 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. നിർബന്ധിത
വകയിരുത്തലുകൾ ഉൾക്കാള്ളിച്ച പദ്ധതിയിൽ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി
കാർഷിക, മത്സ്യക്കൃഷി മേഖലക്ക് പ്രാധാന്യം നല്കിയിരിക്കുന്നു.
 നഗരസഭ ഉപാദ്ധ്യക്ഷൻ സുരേഷ് കെ. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷ രായ വി.എം. പുഷ്പ,
കെ.എം.യമുന,പി.കെ അബ്ദുൽ ലത്തീഫ്,
സഫ റഫീഖ് , എന്നിവരും  കെ .പി അബുസമദ് , എൻ.സി ഹംസക്കോയ ,
 വാഴയിൽ ബാലകൃഷ്ണൻ, അനിൽകുമാർ
മേലത്ത് , എം.കെ.ഗീത , കെ.കെ.മുഹമ്മദ്
കായ, പ്രദീപ് പനങ്ങേൽ, പി.കെ അർവിന്ദാക്ഷൻ, വി.മജീദ് 
എം.കെ.ബേബി,അലി.പി.ബാവ, ഷാജി,ബഷീർ പറമ്പൻ എന്നിവർ
ആശംസകൾ നേർന്നു. നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ടി നദീറസ്വാഗതവും സൂപ്രണ്ട് സുജിത് കുമാർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live