സി.എഫ്.കെ.സംസ്ഥാന വൈസ് ചെയർമാനായി പി.അബ്ദുൽ മജീദിനെ തെരെഞ്ഞെടുത്തു
എറണാകുളം:
കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ.) സംസ്ഥാന വൈസ് ചെയർമാനായി പി.അബ്ദുൽ മജീദ് (കോഴിക്കോട്) നെ തെരഞ്ഞെടുത്തു. എറണാകുളം ശിക്ഷക്സദനിൽ ഞായറാഴ്ച ചേർന്ന വാർഷിക പൊതുയോഗത്തിനു ശേഷമാണ് തെരെഞ്ഞെടുപ്പ് നടന്നത്. സജിനി തമ്പി അധ്യക്ഷയായി. സി.എഫ്.കെ.സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.സെയ്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.രാമചന്ദ്രൻ മുല്ലശ്ശേരി, ആഷിക് മണിയാംകുളം (ആലപ്പുഴ) സുലേഖ പൊന്നപ്പൻ, സീനത്ത് ഉമ്മർ, സന്തോഷ് തുറയൂർ, സക്കരിയ്യപളളിക്കണ്ടി, കോളിച്ചിറ സുരേന്ദ്രൻ (തിരുവനന്തപുരം) എന്നിവർ സംസാരിച്ചു.
