Peruvayal News

Peruvayal News

വർഷങ്ങളായി ഉപയോഗപ്രദമല്ലാതെ കാട് പിടിച്ച് കിടന്ന മുണ്ടോട്ടു ചാലിൽ - പുറ്റാട്ട് ഇടവഴി സഞ്ചാരയോഗ്യമാക്കി വെൽഫെയർ പാർട്ടി

വർഷങ്ങളായി ഉപയോഗപ്രദമല്ലാതെ കാട് പിടിച്ച് കിടന്ന മുണ്ടോട്ടു ചാലിൽ - പുറ്റാട്ട് ഇടവഴി സഞ്ചാരയോഗ്യമാക്കി വെൽഫെയർ പാർട്ടി
 മുക്കം റോഡിൽ നിന്നും കുന്ദമംഗലം അങ്ങാടിയിലൂടെയല്ലാതെ എം എൽ എ റോഡിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. ഈ ഇടവഴി ഗതാഗത യോഗ്യമാക്കിയാൽ അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവായി പെട്ടെന്ന് തന്നെ പെരിങ്ങളം ഭാഗത്തേക്ക് എത്താൻ സാധിക്കും. ഇത് ബന്ധപ്പെട്ടവരുടെ മുഖ്യ പരിഗണയിൽ ഉണ്ടാവണമെന്ന്  വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം സെക്രട്ടി എം എ സുമയ്യ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സലീം മേലേടത്ത്, പതിനാലാം വാർഡ് പ്രസിഡണ്ട് മജീദ് പുറ്റാട്ട്, എം പി സമീർ തസ്നീം, റഷീദ് നടുവിലശേരി, രാജൻ മുണ്ടോട്ടുചാലിൽ, എം പി ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live