ചീക്കോട് ഗ്രാമ പഞ്ചായത്ത് 2021- 22 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ചീക്കോട്:
ചീക്കോട് ഗ്രാമ പഞ്ചായത്ത്
ബജറ്റ് 2021-22.
തരിശു ഭൂമി രഹിത ചീക്കോട്, ഡയാലിസിസ് രോഗികൾക്ക് സമാശ്വാസം പദ്ധതി അക്ഷര വെളിച്ചം പദ്ധതി
ചീക്കോട് ഗ്രാമ പഞ്ചായത്ത് 2021- 22 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 21, 15, 54, 204 രൂപ വരവും 20, 38, 31, 000 രൂപ ചിലവും 77, 23, 204 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ തരിശുഭൂമി രഹിത ചീക്കോട്, അക്ഷര വെളിച്ചം പദ്ധതി, വിവിധ സ്ഥലങ്ങളിൽ ഗ്രൗണ്ടിന് സ്ഥലം വാങ്ങൽ, വാർഡ് തലങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കൽ, നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിക്കൽ, ഡയാലിസിസ് ചെയ്യുന്ന പാവപ്പെട്ട രോഗികൾക്ക് 'സമാശ്വാസം' പദ്ധതി നടപ്പിലാക്കൽ, ജലജീവൻ മിഷനുമായി സഹകരിച്ച് ഗാർഹിക കുടിവെള്ളം ഏർപ്പെടുത്തൽ, എം സി എഫിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കൽ, ശിശു സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കൽ, ജോലി നഷ്ടപ്പെട്ടു നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ദിശാബോധം നൽകൽ, ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തൽ, വിവിധ ഓഫീസുകൾ പേപ്പർലെസ് ഓഫീസുകൾ ആക്കി മാറ്റൽ,
വെട്ടുപാറ മുരിഞ്ഞമാട്, കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി ആവിഷ്കരിക്കും, വനിതാ സ്വയംതൊഴിൽ യൂണിറ്റ് ധനസഹായം നൽകൽ, കുടുംബശ്രീ ജനകീയ ഹോട്ടൽ സ്ഥാപിക്കൽ, പാർപ്പിട മേഖലയിലെ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവയാണ് പദ്ധതികൾ വൈസ് പ്രസിഡണ്ട് കെ പി സഈദ് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന ഫൈസൽ, രജീഷ് എം.പി, നസീമ.പി, അംഗങ്ങളായ മുബഷിർ കെ.കെ, വിജീഷ് പി.കെ, സുലൈമാൻ ടി. കെ, അബ്ദുൽകരീം കെ.സി, അബ്ദുറഹിമാൻ പി.വി, മുഹമ്മദ് ത്വയ്യിബ്, അബ്ദുൽ അസീസ് കെ.കെ, വെളുത്തേടത്ത് കാർത്ത്യായനി, രാജശ്രീ സുരേന്ദ്രൻ, മൈമൂന തടത്തിൽ, സഫിയ സിദ്ദീഖ്, ഫജീന സിദ്ദീഖ്, സെക്രട്ടറി കെ. സുധീർ, അനിൽ ടി.വി, നൗഷാദ്.എ, സഫ, ഷീബ.കെ തുടങ്ങിയവർ സംസാരിച്ചു.
