Peruvayal News

Peruvayal News

കോടമ്പുഴ പെയ്ൻ&പാലിയേറ്റിവിനുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

കോടമ്പുഴ പെയ്ൻ&പാലിയേറ്റിവിനുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

രാമനാട്ടുകര: 
കോടമ്പുഴ പെയിൻ&പാലിയേറ്റീവ് കെയറിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും, ഫണ്ട് കൈമാറ്റവും കോടമ്പുഴ മുസ്‌ലിം ലീഗ്-ശിഹാബ് തങ്ങൾ റിലീഫ് സെന്റർ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർപാണ്ടികശാല ഉദ്ഘാടനം ചെയ്തു .റിലീഫ് സെൻ്റർ പ്രസിഡണ്ട് കെ.കോയ ഹാജി അധ്യക്ഷനായി.രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷറ റഫീഖ് , ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി റസാഖ് എന്നിവർ മുഖ്യാതിഥികളായി .
കോടമ്പുഴ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബൽ കെഎംസിസി-കോടമ്പുഴ പ്രദേശത്തെ രോഗികളുടെ പരിചരണത്തിന് ആവശ്യമായ oxygen concentratorഓക്സിജൻ കോൺസെൻട്രേറ്റർ , ഐസിയു കട്ടിൽ, എയർ ബെഡ് നെബുലൈസർ തുടങ്ങിയ ഉപകരണങ്ങളാണ് പാലിയേറ്റീവിന് കൈമാറിയത്.
അതോടൊപ്പം ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിക്കായി സ്വരൂപിച്ച ഫണ്ടിന്റെ കൈമാറ്റവും നടന്നു. നാട്ടുകാരായ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 
 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗ അസി.പ്രൊഫസർ ഡോ.ഹാരിസ് കാരാട്ടിയാട്ടിൽ, ഫാറൂഖ് കോളേജ് യാത്തമാറ്റിക്സ് വിഭാഗം അസി. പ്രോഫസർ ജംഷീന പാണിക്കര, പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ സെക്രെട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കെ.പി പോക്കർ കുട്ടി  എന്നിവരെ ചടങ്ങിൽ വെച്ച് ഗ്ലോബൽ കെ എം സി സിയുടെ ഉപഹാരം നൽകി ആദരിച്ചു.
റിയാദ് സെന്ററൽ കമ്മറ്റി സെക്രട്ടറി മൊയ്തീൻകോയ കല്ലംപാറ 
ഗ്ലോബൽ കെഎംസിസി കോടമ്പുഴയുടെ പ്രതിനിധികളായ ജനറൽ സെക്രെട്ടറി കുഞ്ഞോയി കോടമ്പുഴ ,അഷ്റഫ് കോങ്ങയിൽ ,ഷഹീദ്‌ കല്ലട, അഷ്റഫ് കെഎം ഷഹീർതയ്യിൽ,ശാഹുൽ കമ്പിളിൽ,ലത്തീഫ് ഖത്തർ,സജീർ വി.പി ഹുസൈൻ ചൂരക്കാട്,അഷ്ഹദ് കിളിയൻതിരുത്തി തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live