ഒളവണ്ണ :
മാമ്പുഴ തീരത്ത് സർക്കാർ ഫണ്ടുപയോഗിച്ച് അനധികൃത ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണത്തിനെതിരെ യൂത്ത്കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടം നടത്തി.
ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് പി - വി ശാഖ് അദ്ധ്യക്ഷത വഹിച്ചു സുജിത്ത് കാഞ്ഞോളി മുഖ്യ പ്രഭാഷണം നടത്തി മേക്കോത്ത് വിനോദ്, യു.എം -പ്രശോഭ് ,എ - മനീഷ്, വി.ടി - റാഷിദ് , സി.വി - ബിന്ദു, ടി. അഖിൽ, സി- ആദർശ്, കെ.ടി -സുബിഷ് എന്നിവർ സംസാരിച്ചു.
