പരിഷത്ത്
ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന് തുടക്കമായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി.
ഗ്രാമീണ ശാസ്ത്രജ്ഞൻ എന്നറിയപ്പെട്ട എ.പി.ചന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തട്ടകമായിരുന്ന വാഴയൂർ പഞ്ചായത്തിലാണ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ കൊടിയേറ്റം നടന്നത്. പാറമ്മൽ ഗ്രന്ഥാലയം & വായനശാലയുടേയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.എം.എസ്.മോഹനൻ എ.പി.സിയെ അനുസ്മരിച്ച് സംസാരിച്ചു. കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും എന്ന വിഷയം അവതരിപ്പിച്ച്
ഡോ. ബി.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഇടപെടൽ സാധ്യതകൾ വി.വി.മണികണ്ഠൻ അവതരിപ്പിച്ചു. മണ്ടൂല രസായനം, കാലനും കണാരനും ,ധിംതരികിട തോം എന്നീ ലഘു നാടകങ്ങൾ പരിഷത്ത് കലാകാരന്മാർ ചേ ർന്ന് അവതരിപ്പിച്ചു. വി കെ ജയ് സോമ നാഥ് അധ്യക്ഷനാ യിരുന്നു. സി പി സു രേഷ് ബാബു, പി ശി വദാസൻ, വാർഡ് മെമ്പർ എ വി അനി ൽ കുമാർ, എ.ചി ത്രാംഗദൻ, പി കെ വിനോദ് കുമാർ, പി സുബ്രഹ്മണ്യൻ എ ന്നിവർ ആശംസക ളർപ്പിച്ചു. ഗ്രന്ഥാലയം പ്രസി ഡൻ്റ് ഇ.പി.പവിത്ര ൻ സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി സി.എൻ.സുനിൽ നന്ദിയും പറഞ്ഞു.
വീട്ടുമുറ്റ നാടകങ്ങ ൾ, വീട്ടുമുറ്റ ക്ലാസ്സു കൾ, പരിഷത്ത് ബാ ന്റുകൾ, പോസ്റ്റർ എക്സിബിഷനുകൾ , ഡിജിറ്റൽ കലാ ജാഥ എന്നിവയിലൂ ടെ പ്രാദേശിക ജന സംവാദം നടത്തുന്ന പരിഷത്ത് ജനകീയ ശാസ്ത്ര സാംസ്കാ രികോത്സവം ജില്ല യിലെ 50 കേന്ദ്രങ്ങ ളിൽ അരങ്ങേറും. മാർച്ച് 8 ന് സമാപിക്കും.
