കാറ്റിൽ വാഴകൃഷി നശിച്ചു.
മാവൂർ:
ഞായറാഴ്ച്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മാവൂരിൻ്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വാഴ നശിച്ചു.
ഊർക്കടവിലെ
എ.പി.കരീം, സി.ടി.മുഹമ്മദ്, ഷൈജു എന്നിവർക്കാണ് കൂടുതൽ കൃഷി നാശം.ഊർക്കടവിൽ മാത്രം 3000 ത്തോളം വാഴകൾ നശിച്ചിട്ടുണ്ട്. മാവൂർ കൃഷി ഓഫീസർ ദർശനദിലീപ്, കൃഷി അസിസ്റ്റൻ്റ് കെ.ദിവ്യ, കർഷകസംഘം പഞ്ചായത്ത് പ്രസിഡണ്ട്
മുനീർക്കുതിരാടം തുടങ്ങിയവർ സന്ദർശിച്ചു.
