എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
മാവൂർ :
SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി SSF wisdom എഡ്യൂക്കേഷനൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (Wefi) മാവൂർ ചാപ്റ്ററിന് കീഴിൽ എക്സലെൻസി ടെസ്റ്റ് മഹ്‌ളറ പബ്ലിക് സ്കൂളിൽ വെച്ച് അതിവിപുലമായി നടന്നു. പരീക്ഷയുടെ മുന്നോടിയായി രാവിലെ ഒമ്പത് മണിക്ക് നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സ് മാവൂർ സെക്ടർ പ്രസിഡന്റ് ഉനൈസ് മുസ്ലിയാർ തെങ്ങിലക്കടവിന്റെ അധ്യക്ഷതയിൽ മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ പുൽപ്പാടി ഉത്ഘാടനം ചെയ്തു. വെഫി ട്രൈനർ നവാസ് വിസി കുതിരാടം ക്ലാസ്സിന് നേതൃത്വം നൽകി. സ്വാഗതം ഹംസത് ലിബാൻ പാറമ്മൽ നിർവഹിച്ചു. ഇംഗ്ലീഷ്, മാത്‍സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലായി നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷ വൈകുന്നേരം നാല് മണിയോടെ അവസാനിച്ചു.
