Peruvayal News

Peruvayal News

പിൻവാതിൽ നിയമനം: പിണറായിയുടെ ധാർഷ്ഠ്യത്തിന് കേരളം മറുപടി നൽകും :ടി.സിദ്ധീഖ്


പിൻവാതിൽ നിയമനം
മുസ്‌ലിം യൂത്ത് ലീഗ് അനിശ്ചിതകാല സഹന സമരം

പിൻവാതിൽ നിയമനം: പിണറായിയുടെ ധാർഷ്ഠ്യത്തിന് കേരളം മറുപടി നൽകും :
ടി.സിദ്ധീഖ്

കോഴിക്കോട് : പിണറായി വിജയൻ എന്ന ധാർഷ്ഠ്യക്കാരനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് നീതി പ്രതീക്ഷിക്കാനാകില്ലെന്നും കേരളീയ സമൂഹം ആ ധാർഷ്ഠ്യത്തിന് മറുപടി നൽകുമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ധീഖ് അഭിപ്രായപ്പെട്ടു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് കലക്ടററ്റിന് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സഹന സമരം അഞ്ചാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പോലീസിന്റെ ക്രൂരമായ മർദ്ദനത്തിൽ കാലിന് സാരമായ പരുക്കേറ്റ സിദ്ധീഖ് സ്‌ട്രക്ചറിന്റെ സഹായത്തോടെയാണ് സമര വേദിയിൽ എത്തിയത്, ഇത് സമരവേദിയെ ആവേശത്തിലാക്കി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ്‌, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, ജില്ല പ്രസിഡന്റ്‌ സാജിദ് നടുവണ്ണൂർ, കെ. എ. ടി. എഫ് സംസ്ഥാന ട്രഷറർ അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അലി മാസ്റ്റർ, ജില്ല ജനറൽ സെക്രട്ടറി നൗഷാദ് കോപ്പിലാൻ, കെ. എം. എ റഷീദ്, പി. എം കോയ, ടി.പി.എം ഹാഷിർ ആലി, സിദ്ധീഖലി രാങ്ങാട്ടൂർ, സുബൈർ വെള്ളിമാട്ടുക്കുന്ന്, റിഷാദ് പുതിയങ്ങാടി സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live