യാത്രയയപ്പ് നൽകി മുക്കം വ്യാപാരി കൂട്ടായ്മ
മുക്കം:
മുക്കം നഗരസഭയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സെക്രട്ടറി എൻ.കെ.ഹരീഷിന് വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. മുക്കത്ത് നടന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധസംഘടനാ പ്രതിനിധികളുൾപ്പെടെയുള്ളവർ പങ്കാളികളായി.
വ്യാപാരി സുഹൃത്തുക്കളെ ഏറെ സഹായിക്കുന്ന സമീപനം പുലർത്തിയ അർപ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും വികസന കാഴ്ചപ്പാടുമൊത്തിണങ്ങിയ എൻ.കെ.ഹരീഷ് എന്ന സെക്രട്ടറിയുടെ ഭരണമികവ് യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
കപ്പിയേടത്ത് ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബക്കർ കളർബലൂൺ, സത്യൻ മുണ്ടയിൽ, വിജയൻ മാസ്റ്റർ, ടി.അശോകൻ, വിമൽ ജോർജ്ജ്, കുഞ്ഞവറാൻ, മജീദ് പോളി, റൈഹാന നാസർ, കെ.സി.അഷ്റഫ് ,ഉണ്ണിഫോമ, അൽഫ റസാഖ്, എം.ടി. അസ് ലം,
എൻ.ശശികുമാർ എന്നിവർ സംസാരിച്ചു.
റസാഖ് കൊടിയത്തൂർ, ലുലു ബാബു, ഷമീർ ലുലു, ഷാഹുൽ ഹമീദ് ലാവണ്യ എന്നിവർ ഉപഹാര സമർപ്പണം നടത്തി. തുടർന്ന് യാത്രയയപ്പിന് നന്ദി പറഞ്ഞ് എൻ.കെ. ഹരീഷ് സംസാരിച്ചു.
മുക്കം വ്യാപാരി കൂട്ടായ്മ അംഗങ്ങളായ അനീസ് ഇൻ്റിമേറ്റ്, ടി.പി.ഫൈസൽ, ചാലിയാർ അബ്ദു, അലങ്കാർ സലീം
എന്നിവർ നേതൃത്വം നൽകി.