യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു.
പെരുവയൽ:
അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുക്കുകയും, യുവ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി 'സ്പീക്ക് യംഗ്' എന്ന പേരില്‍ പ്രഹസനമായ പരിപാടികള്‍ നടത്തുകയും ചെയ്യുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് എ ടി ബഷീര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
യുവജനങ്ങളോടുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നിലപാട് വഞ്ചനാപരമാണെന്നും ഇതിന് കേരളത്തിലെ യുവത മറുപടി പറയിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എ ടി ബഷീര്‍ പറഞ്ഞു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ കെ ഷൗക്കത്തലി, പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി കെ ഷറഫുദ്ധീന്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ ജാഫര്‍ സാദിക്ക്, കുഞ്ഞിമരക്കാര്‍, ഐ സല്‍മാന്‍, സലീം എം പി, നൗഷാദ് സി, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ്, ഹല്ലാദ് എന്‍ പി, ഷാക്കിര്‍ കുറ്റിക്കടവ്, അന്‍സാര്‍ പെരുവയല്‍, ഹാരിസ് പെരിങ്ങൊളം, മജീദ് പെരിങ്ങൊളം, ടി ആര്‍ വി ഹാരിസ്, ഹബീബ് പെരിങ്ങൊളം, നിഹാല്‍ സി നേതൃത്വം നല്‍കി