Peruvayal News

Peruvayal News

യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണ സദസ്സ്' സംഘടിപ്പിച്ചു

ഷുഹൈബ് അനുസ്മരണ സദസ്സ്' സംഘടിപ്പിച്ചു

പെരുമണ്ണ : 
യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയന്നൂരിൽ സിപിഐഎം കാപാലികരാൽ അരുകൊലചെയ്യപ്പെട്ട ഷുഹൈബിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ  അനുസ്മരണ സദസ്സ് സംഘടിപിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഗിഷ് എം.കെ. യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അക്രമ രാഷ്ട്രീയത്തെ ഈ നാട്ടിൽ നിന്നും നിമജ്ഞനം ചെയ്യണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി ധനിഷ് ലാൽ സംസാരിച്ചു. നസീം പി എം. മുഖ്യപ്രഭാഷണം നടത്തി. പി.മൊയ്തീൻ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എ. പ്രഭാകരൻ. രാജേഷ് . കെ.സി., കെ. ഇ ഫസൽ . സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, പി.എം. മുസാഫിർ,പി. ജെറിൽ പി. എം. എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live