പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
പെരുമണ്ണ ഇ. എം. എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ എൻഎസ്എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന് വേണ്ടി നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വരൂപിച്ച ഉപകരണങ്ങളും പാത്രങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഏറ്റുവാങ്ങി സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.
ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും SSLC ,+2 പരീക്ഷകളിൽ ഉയർന്ന സ്ഥാനം കൈവരിച്ചവരേയും ചടങ്ങിൽ അനുമോദിച്ചു . പ്രിൻസിപ്പൽ കെ സുഗതകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷനായി .ഹെഡ്മാസ്റ്റർ കെ.കെ മധുകുമാർ റിപ്പോർട്ടവതരിപ്പിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് , NSS ജില്ലാ കോഡിനേറ്റർ ശ്രീചിത്ത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത കെ , ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ , ,പ്രോഗ്രാം ഓഫീസർ കെ.ബിജിത എന്നിവർ സംസാരിച്ചു