മാവൂരിലെ വ്യാപാരി വ്യവസായി സംഘടനയിൽ നിന്നും രാജിവെച്ചു വന്ന നേതാക്കന്മാർക്ക് സ്വീകരണം നൽകി
മാവൂർ:
കേരള വ്യപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും രാജി വെച്ചു മാവൂർ മർച്ചന്റ് അസോസിയേഷനിൽ അംഗത്വം എടുത്ത 13 പേർക്ക് സ്വീകരണം നൽകി.പ്രസിഡന്റ് പി.അബ്ദുൽ ലത്തീഫ് അദ്യക്ഷത വഹിച്ചു.
വി.കെ.അബ്ദു റസാഖ് മെമ്പർഷിപ്പ് നൽകി.കെ.വി.സാഹിർ,കെ.എസ്.രാമമൂർത്തി,സി.കെ.ഷമീം,എം.പി.കരീം, വളപ്പിൽ അഷ്‌റഫ്, ബാബു, പ്രസീത എന്നിവർ പ്രസംഗിച്ചു.ഫൈസൽ ചിറ്റടി സ്വാഗതവും,വി.ഗഫൂർ നന്ദിയും പറഞ്ഞു.
