Peruvayal News

Peruvayal News

എരവന്നൂർ എ.എം.എൽ.പി സ്കൂൾ വാർഷികവും എൽ.എസ്.എസ് അവാർഡ് ദാനവും

എരവന്നൂർ എ.എം.എൽ.പി സ്കൂൾ  വാർഷികവും എൽ.എസ്.എസ് അവാർഡ് ദാനവും
എരവന്നൂർ എ.എം.എൽ.പി സ്കൂൾ സർഗവസന്തം  ഓൺലൈൻ വാർഷികാഘോഷവും  എൽ.എസ്.എസ് അവാർഡ് ദാനവും സംഘടിപ്പിച്ചു.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു വാർഷികോദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ പൂർവ വിദ്യാർത്ഥി കൂടിയായ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലിം മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞവർഷത്തെ എൽ.എസ്.എസ് ജേതാക്കൾക്കുള്ള അവാർഡ് ദാനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീമും കൊടുവള്ളി ബി.പി.സി  വി.മെഹറലിയും  എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം  വാർഡ് മെമ്പർമാരായ ഫാത്തിമ മുഹമ്മദ്,ഷൈനി തായാട്ട് ,ബാബു.എം.പി എന്നിവരും നിർവഹിച്ചു.

മുൻ പ്രധാനധ്യാപകൻ വി.അബ്ദുൽ ഹമീദ്,സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, എസ്.ആർ.ജി കൺവീനർ കെ.ഹസീന എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എം.അബൂബക്കർ പാറന്നൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീമിനെയും മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ മുഹമ്മദിനെയും ആദരിച്ചു.
സ്കൂൾ പ്രധാനധ്യാപകൻ നാസിർ തെക്കെവളപ്പിൽ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.

ഓൺലൈനായി നടന്ന വാർഷികാഘോഷ കലാപരിപാടികൾ സ്കൂൾ കുട്ടികളുടെ  വൈവിധ്യമാർന്ന കലാപ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.
Don't Miss
© all rights reserved and made with by pkv24live