പാറക്കുളം യുവജന വായനശാല
സത്യസന്ധതാ കൗണ്ടർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ഇളമന ദീപക് ഉദ്ഘാടനം ചെയ്തു.
പാറക്കുളം യുവജന വായനശാല യുവത സംഘടിപ്പിച്ച സത്യസന്ധതാ കൗണ്ടറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപ്പനക്കാരനോ, പണം വാങ്ങാൻ ആളോ ഇല്ലാത്ത വിൽപ്പന ശാലയിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ എടുത്ത് അതിന്റ വില അവിടെയുള്ള പണപ്പെട്ടിയിൽ നിക്ഷേപിക്കാം എന്നതാണ് ഈ കൗണ്ടറിന്റെ സവിശേഷത. 935 രൂപയുടെ സാധനങ്ങൾ വെച്ചതിൽ 700 രൂപയുടെ സാധനങ്ങൾ വിറ്റ് പോയി 700 രൂപ തന്നെ പണപ്പെട്ടിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. 235 രൂപയുടെ സാധനങ്ങൾ ബാക്കിയായി. 100 ശതമാനം സത്യസന്ധത പുലർത്തിയ പ്രതികരണമാണ് പ്രദേശത്തെ നാട്ടുകാരിൽ നിന്നും ഉണ്ടായത്.
സത്യസന്ധതാ കൗണ്ടർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ഇളമന ദീപക് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി. സജീവൻ ,
സെക്രട്ടറി പി ധനരാജ് , കെ. അനിൽകുമാർ, യുവത ഭാരവാഹികളായ കാവ്യ KP , രോഹിത് vc, അതുൽ . നിപുൻ vc എന്നിവർ നേതൃത്വം നൽകി.
