മാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു
മാവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16.5 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്.
കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന
നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം നടത്തിയത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്തംഗം എ.പി മോഹൻദാസ്, എം ധർമ്മജൻ, എൻ സുരേഷ്, എം.പി ആലിക്കുട്ടി, എ ലേഖ സംസാരിച്ചു.
പ്രിൻസിപ്പൽ ടി.എം ശൈലജാദേവി സ്വാഗതവും ഹെഡ്മിസ്ട്രസ് യു.സി ശ്രീലത നന്ദിയും പറഞ്ഞു.