കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി കെട്ടിട ഉദ്ഘാടനം 28ന്
പെരുവയൽ:
കഴിഞ്ഞ 20 വർഷമായി കുറ്റിക്കാട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 28 ഞായർ വൈകീട്ട് 3 മണിക്ക് കുറ്റിക്കാട്ടൂരിൽ നടക്കും .
ബഹു.പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്യും .
ലോക്കർ ഉദ്ഘാടനം കുമാരി രമ്യ ഹരിദാസും മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ അഡ്വ. പി- ടി.എ റഹീം എം.എൽ.എയും ,ഗൃഹോപകരണ വായ്പ ഉദ്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഹറ ടീച്ചറും നിർവ്വഹിക്കും .
സ്വാഗത സംഘം യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എ.ടി ബഷീർ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് എം.സി സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് ,സി.എം സദാശിവൻ ,അനീഷ് പാലാട്ട് ,പൊതാത്ത് മുഹമ്മദ് ഹാജി ,പി.കെ ഷറഫുദ്ധീൻ ,പി .പി ജാഫർ മാസ്റ്റർ ,മുളയത്ത് മുഹമ്മദ് ഹാജി ,ഇ.സി മുഹമ്മദ് ,പേങ്കാട്ടിൽ അഹമ്മദ് , ഉനൈസ് പെരുവയൽ , സലീം കുറ്റിക്കാട്ടൂർ , എം ഷാനി ,പി ,പി അബ്ദു റഹ്മാൻ ,കരുപ്പാൽ അബ്ദു റഹ്മാൻ ,ഹബീബ് പെരിങ്ങൊളം , എ.വി കോയ , ടി.എം ഷിഹാബ് ,ഹാരിസ് പെരിങ്ങൊളം , എൻ.വി കോയ , മുഹമ്മദ് കോയ കായലം, അഡ്വ.ഷമീം പക്സാൻ ,എ എം അബ്ദുല്ലക്കോയ ,എ എംഎസ് അലവി , ജി.കെ മുഹമ്മദ് , സുബൈർ നെല്ലൂളി അരീക്കൽ മുഹമ്മദ് , സി.കെ ഫസീല ,സൽമ , സംസാരിച്ചു.