കുന്നമംഗലം :
സംഗമം പലിശ രഹിത അയൽക്കൂട്ടം 18 ൻ്റെ വാർഷികത്തിനോട് അനുബന്ധിച്ച് അയൽക്കൂട്ടം സംഗമം വെൽഫെയർ സൊസൈറ്റിക്ക് ഉപഹാരമായി വീൽചെയർ, എയർ ബെഡ്, കട്ടിൽ എന്നിവ നൽകി. കുന്നമംഗലം ഗ്രമപഞ്ചായത്ത് മെമ്പർ ടി. ശിവാനന്ദൻ സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ഇ.പി ഉമറിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
സംഗമം 18 പ്രസിഡന്റ് ആബിദ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം നാരായണിയമ്മ വാർഡ് മെമ്പർക്ക് ഉപഹാരം നൽകി ആദരിച്ചു. സംഗമം സിക്രട്ടറി എൻ ജാബിർ ആശംസ പ്രസംഗം നടത്തി.അഭിനവ് എസ് ജി ഗാനാലാപനം നടത്തി.
അയൽക്കൂട്ട സിക്രട്ടറി ഷൈനിബ സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ട് ജോയൻറ് സിക്രട്ടറി ഷോളിത അവതരിച്ചു.