വൈദ്യുതി ബോർഡ് ജീവനക്കാർ പ്രതിഷേധിച്ചു
ശമ്പള പരിഷ്കരണ കരാറിൻ്റെ മറവിൽ ജീവനക്കാരുടെ ശമ്പളവും മറ്റ് അനുകൂല്യങ്ങളും വെട്ടി കുറച്ച വൈദ്യുത ബോർഡ് മാനേജ്‌മെൻ്റിൻ്റെ നടപടിക്കെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഫറോക്ക് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ ജില്ലാ വർക്കിങ്ങ് പ്രസിഡൻറ് പി.ഐ. അജയൻ ഉദ്ഘാടനം ചെയ്തു ഫറോക്ക് ഡിവിഷൻ കമ്മിറ്റി പ്രസിഡൻറ് എ.രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽകുമാർ കക്കുഴി, ജെ. ഷൺമുഖൻ, സി. രാജേഷ്, എൻ. നിഖി, കെ.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.