Peruvayal News

Peruvayal News

പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

പന്നിക്കോട്ടൂർ: 
പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൊടുവള്ളി നിയോജകമണ്ഡലം എം എൽ എയുടെ  ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മുപ്പത്തിയാറ് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽ എ കാരാട്ട് റസാഖ് നിർവഹിച്ചു. ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി സി അബ്ദുസ്സലാമിന് എം എൽഎ ഉപഹാരം നൽകി ആദരിച്ചു. സ്ക്കൂളിൽ നിന്ന് ഈ വർഷം എൽ എസ് എസ് നേടിയ അഞ്ച് വിദ്യാർഥികൾക്കും ഇൻസ്പെയർ അവാഡ് നേടിയ പൂർവ്വ വിദ്യാർഥിക്കും കെട്ടിട നിർമ്മാണം നിർവഹിച്ച ഡിലിംറ സംഘത്തിനും മെമൻ്റോ നൽകി അനുമേദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി, കെൽ പ്രോജക്ട് മാനേജർ മുരളീധരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി പുല്ലകണ്ടി, പി സി അബ്ദുൽ സലാം,  ജൗഹർ പൂമംഗലം, ജസീലാ മജീദ്, ഉമ്മുസൽമ കുമ്പളത്ത്, ഐ പി രാജേഷ്, ടി കെ ചന്ദ്രൻ, പി ടി സിറാജുദ്ദീൻ, ദീപ ബിജു, വി പി ഷൈജാസ്, എൻ കെ മുഹമ്മദ് മുസ്ല്യാർ, പി കെ ബിജു, എ സി ബിജു, പി ടി അഷ്റഫ്, എ സി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ടി പി അജയൻ സ്വാഗതവും ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live