പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ നടത്തി
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷികാരായ വ്യക്തികൾ നേരിടുന്ന പ്രശ്‌നങ്ങളെ സമഗ്രമായി ചര്‍ച്ച ചെയ്യാന്‍ ഭിന്നശേഷി ഗ്രാമസഭ നടത്തി. ഇന്ന് രാവിലെ 10.30 ന് പുളിക്കല്‍ താഴം ബഡ്സ് സ്കൂളിൽ വച്ചുനടന്ന പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ദീപ കാമ്പുത്ത് സ്വാഗതവും ഉഷ കരിയാട്ട്, കെ പ്രേമദാസൻ തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്ലാൻ ക്ലർക്ക് നിതിന്‍ പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷി കാർക്കും രക്ഷിതാക്കള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായിമയായ സദയം സേവന സമിതിയുടെ പ്രസിഡന്റ് പ്രകാശന്‍ കെ കെ ഭിന്നശേഷി ഉന്നമനത്തിനായുള്ള ആവശ്യങ്ങൾ അവതരിപ്പിച്ചു. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ സ്മിത പറകോട്ട്, നാസില ഇ, എം റംല, കെ കെ ഷമീർ, സുധീഷ് കൊളായി, ആരിഷ് പി, എം എ പ്രതീഷ്, രാജൻ തുടങ്ങിയവര്‍ പങ്കെടുത്തു.