ചുലൂർ പാലക്കാടിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ
കട്ടാങ്ങൽ :
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചുലൂർ പാലക്കാടിയിലെ ഒറ്റത്തിങ്ങൽ അബ്ദു റഷീദിന്റെ വീടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി മൂന്ന് മണിയോടെ ആണ് സംഭവം. രാത്രി ശബ്ദം കേട്ട ഗൃഹ നാഥൻ പുറത്തിറങ്ങി നോക്കിയപ്പോൾ ബൈക്ക് കത്തുന്നതാണ് കണ്ടത്. ഉടനെ പൈപ്പിലേയും മറ്റും വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. തീ പിടിക്കാൻ കാരണമെന്താണെന്ന് ഇത് വരെ വ്യക്തമായില്ല. സാമൂഹ്യ വിരുദ്ധർ തീ ഇട്ടതാണോ എന്നും സംശയം ഉണ്ട്. മാവൂർ പോലീസും കുന്ദമംഗലം പോലീസും സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.