Peruvayal News

Peruvayal News

പഞ്ചായത്തിലെ രണ്ട് വാർഡിലുള്ള പ്രദേശ വാസികളുടെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി തുഷാരഗിരി പുഴയിൽ താത്കാലികമായി തടയണ നിർമ്മിച്ചു.

താത്കാലികതടയണ നിർമ്മിച്ചു: 
 കോടഞ്ചേരി: പഞ്ചായത്തിലെ രണ്ട് വാർഡിലുള്ള പ്രദേശ വാസികളുടെ കുടിവെള്ള  ലഭ്യത ഉറപ്പ് വരുത്തുന്നതിനായി  തുഷാരഗിരി പുഴയിൽ താത്കാലികമായി തടയണ  നിർമ്മിച്ചു. 
  
പഞ്ചായത്തിലെ രണ്ട്,മൂന്ന് വാർഡുകളിലെ 500 ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 18വർഷങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ പദ്ധതി ആണിത്. 2018 ലെ പ്രളയത്തിൽ ഇവിടെ ഉണ്ടായിരുന്ന തടയണ തകർന്നു. തുടർന്നാണ് ഇപ്പോൾ താത്കാലികമായി തടയണ നിർമ്മിച്ചത്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി തടയണ  പുനരുദ്ധരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 
തടയണയുടെ നിർമ്മാണ പ്രവർത്തിക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മെമ്പർമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായാത്ത്,വനജ വിജയൻ എന്നിവർ നേതൃത്വം വഹിച്ചു.
Don't Miss
© all rights reserved and made with by pkv24live