Peruvayal News

Peruvayal News

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പദയാത്രയുടെ ജാഥ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പദയാത്രയുടെ ജാഥ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പദയാത്ര
ഫെബ്രുവരി 26,27,28 മാർച്ച്‌ 1 തിയ്യതികളില്‍, ജാഥ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

പെരുവയല്‍:
അഞ്ച് വർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി ഫെബ്രുവരി 26,27,28, മാർച്ച്‌ 1 തിയ്യതികളില്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.  ദേശീയ കായിക താരം വിനു കുറ്റിക്കാട്ടൂരിന്‍റെ കയ്യില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ ഫോറം സ്വീകരിച്ച്  മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു.

ഇടതു സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട, ഭരണത്തിന്റെ തണലിൽ നടത്തിയ അഴിമതികൾ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആരോപണവിധേയമായ സ്വർണ്ണക്കടത്ത്, പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കളടക്കം ജയിലഴിക്കുള്ളിലായ മയക്കുമരുന്ന് കേസ്, വിവിധ വകുപ്പുകളിൽ നടന്ന പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ പദയാത്രയിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കും. 

പിണറായി സർക്കാരിന്റെ ഭരണത്തിൽ നടന്ന സ്വജനപക്ഷപാത, ജനവിരുദ്ധ നടപടികൾ പദയാത്രയിൽ വിശദമായി ചർച്ച ചെയ്യപ്പെടും.  ഇതിന്‍റെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളിലും  സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ജാഥയുടെ ഭാഗമായി ശാഖ സംഗമം ഗ്രീന്‍ ടോക്, പഞ്ചായത്ത് സംഗമം,  തുടങ്ങിയവ നടന്നു വരുന്നുണ്ട്. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ കെ എം എ റഷീദ്, സെക്രട്ടറി എ കെ ഷൗക്കത്തലി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്, ട്രഷറർ കുഞ്ഞിമരക്കാര്‍, ഭാരവാഹികളായ ഐ സല്‍മാന്‍, എം പി സലീം, നൗഷാദ് സി, യു എ ഗഫൂര്‍, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് ടി പി, സിറാജ് ഇ എം, ഹല്ലാദ് എന്‍ പി സംബന്ധിച്ചു
Don't Miss
© all rights reserved and made with by pkv24live