ജനപ്രതി നിധികളെ ആദരിച്ചു
👁️🗨️07-02-2021
Ptv24live Online Media
പെരുവയൽ :
ജനപ്രതി നിധികളായി തെരഞ്ഞെടുക്കപ്പെട്ട സോണൽ സമിതി അംഗങ്ങളെ സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി കുന്നമംഗലം സോണൽ സമിതി അനുമോദിച്ചു.ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് സ:ഓളിക്കൽ അബ്ദുൾ ഗഫൂർ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ:ടി. പി മാധവൻ,കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ സ:ശിവാനന്ദൻ എന്നിവരെ യാണ് അനുമോദിച്ചത്. ചെയർമാൻ ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. സഖാക്കൾ സദാനന്ദൻ, ഗംഗാധാരൻ, ഉസ്മാൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സതീശചന്ദ്രൻ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു