യു.ഡി.എഫ് വന്നാൽ പുവ്വാട്ടുപറമ്പിലെ ബാർ അടച്ചുപൂട്ടും: യു.സി രാമൻ
👁️🗨️07-02-2021
Ptv24live Online Media
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബാറുകൾക്ക് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും ഇതോടെ പുവ്വാട്ടുപറമ്പിലെ ബാർ അടച്ചുപൂട്ടപ്പെടുമെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ പ്രസ്താവിച്ചു. പുവ്വാട്ടുപറമ്പിലെ ബാർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ടൗൺ മുസ്ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ബാർ തുറന്നത് നാട്ടുകാരോടുള്ള വെല്ലുവിളിയാണ്. ഒരു പ്രദേശത്തെ ആശങ്കയലാക്കി സ്ഥലം എം.എൽ.എ കൂടി താൽപ്പര്യമെടുത്ത് കൊണ്ടുവന്ന ബാർ ഉടൻ അടച്ചുപൂട്ടണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.പി.അബ്ദുറഹിമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മുസ്സമൗലവി, പൊതാത്ത് മുഹമ്മദ് ഹാജി, പി.പി.മുസ്തഫ, ശബരി മുണ്ടക്കൽ, പി.കെ.ഷറഫുദ്ദീൻ, കെ. ജാഫർ സാദിഖ്, പി.ടി.യാസർ അറഫാത്ത് പ്രസംഗിച്ചു.